Wednesday, September 5, 2012

വക്കം മൗലവിയും മന്ത്രിച്ചൂദി


ഫ്സാദീ പ്രസ്ഥാനത്തിന്റെ കന്നിമൂലക്കല്ലാണ്  വക്കം മൗലവി. സ്വാതന്ത്രസമരം,പത്രപ്രവര്‍ത്തനം തുടങ്ങി ചില പകിടകളികളില്‍ പെട്ട് ഇപ്പോഴും ഓര്‍മിക്കപ്പെടുന്ന മൗലവിയെ പ്രസ്ഥാനത്തിന്‍റെ ആത്മാവായിതന്നെ  ആധുനികാനുയായികള്‍ പരിഗണിച്ചുവരുന്നു.  പക്ഷേ  ഒരു കുഴപ്പം മന്ത്രിച്ചൂതി തനി മുശ്രിക്കായി കൊണ്ടായിരുന്നു അദ്ദേഹം നാടുനീങ്ങിയത്‌.ജീവചരിത്രകാരന്‍ ഹാജി എം. മുഹമ്മദ്‌ കണ്ണ്  മൗലവിയുടെ ദിനചര്യ വിശദീകരിക്കുന്നത് ഇപ്രകാരം "കാലത്ത് ആറര മണിയോടെ ശയ്യാമുറി തുറന്ന് മൗലവിപുറത്ത് വരും. അപ്പോള്‍ സ്വദേശികളും വിദേശികളുമായ  നാനാജാതി മതസ്ഥര്‍  ആബാലവൃദ്ധം വീടിന് പുറത്ത് കാത്തുനില്‍പ്പുണ്ടാവും. എലി,പൂച്ച,ചിലന്തി,പഴുതാര,പേപ്പെട്ടി,പാമ്പ്  ഇവയിലേതെങ്കിലും കടിച്ചവരായിരിക്കും അവര്‍. അവര്‍ക്കെല്ലാം ഗ്ലാസില്‍ ശുദ്ധജലം "ഊതിക്കൊടുക്കുക" അതിരാവിലേയുള്ള ഒരു പ്രധാനപരിപാടിയാണ് "വിശുദ്ധ ഖുര്‍ആന്‍ സൂറകള്‍ ഓതിഊതിക്കൊടുക്കുകയാണ് പതിവ്‌" (വക്കം മൗലവിയും നവോത്ഥാന നായകന്മാരും. പേ-75)  മറ്റൊരു പ്രാചീന നായകന്‍ കെ.എം മൗലവിയും  മന്ത്രിച്ചൂതുന്നത് ന്യായീകരിച്ചു എഴുതീട്ടുണ്ട്(കെ.എം. മൗലവിയുടെ ഫത്‌വകള്‍പേ-16)

        എന്തു പറയുന്നു? മന്ത്രം ചെയ്ത് ബഹുദൈവാരാധകരായ ഒരു പരമ്പരയില്‍ പിറന്ന നവമുജാഹിദുകളുടെഇസ്ലാം  എത്ര വിശുദ്ധമായിരിക്കുമെന്നുക്കൂടി ആലോചിക്കുക. ഒന്നുകില്‍ വക്കം, കെ.എം  തുടങ്ങിയ മന്ത്രിച്ചൂത്തുകാരായ പൂര്‍വ്വികരെ പിണ്ഡംവെച്ച് മതത്തില്‍നിന്നും പുറത്താക്കുക; അല്ലെങ്കില്‍ അവരൊക്കെ ചെയ്തു വന്നിരുന്ന മന്ത്രപ്പണി മതവിരുദ്ധമല്ലെന്ന് സമ്മതിക്കുക.മറ്റൊരു മാര്‍ഗം മുജാഹിദുകള്‍ക്ക് അനുവര്‍ത്തിക്കാനില്ല. രണ്ടിലോരോന്നും വിത്യസ്ഥരൂപത്ത്തില്‍ അവരുടെ ശവക്കുഴി കീറുമെന്നു പരത്തിപ്പറയെണ്ടാതുണ്ടോ? ശിര്‍ക്ക് കുറഞ്ഞു സമൂഹത്തെ നിഗ്രഹിക്കാന്‍ വന്നവര്‍ ശിര്‍ക്കിന്‍ കയത്തില്‍ മുങ്ങിച്ചത്ത് ദുര്‍ഗന്ധം പരത്തുന്നത് സഹിച്ച് കൊടുക്കാതെ  എന്തുചെയ്യും..    


കണ്ടവര്‍  മാറി നില്‍ക്കുക

കേട്ട മൗലവി പറയട്ടെ


ഉമര്‍ മൗലവി കേരളത്തിന്‌ നല്‍കിയ സംഭാവനകള്‍ എന്താണെന്ന് കൂടുതല്‍ ആലോചിക്കാതെ ഒരു ശരാശരി മലയാളിക്ക് അറിയാം. നിരവധി മു'അമിനുകളെ  പലവിധ സ്വയംകൃത ന്യായങ്ങള്‍ കണ്ടെത്തി മുശ്രിക്കുകളാക്കിഎടുത്തു എന്നത് തന്നെ!  പാവപ്പെട്ട മുസ്ലിംകള്‍ക്ക്നേരെ മാത്രമല്ല അയാളുടെ ശിര്‍ക്ക്‌ വണ്ടി പാഞ്ഞുകയറിയത്. പ്രസ്ഥാനത്തിന്വേണ്ടി ജീവിതം സമര്‍പ്പിച്ച ഉപരിസൂചിത മൗലവിമാര്‍ക്കും ഉമര്‍ മൗലവിയുടെ കാര്‍ക്കിച്ചുതുപ്പലേറ്റു.   അദ്ദേഹം എഴുതി "ഇതുപോലത്തെ ഉറുക്ക് കെട്ടല്‍ ശിര്‍ക്കാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. സഹായം തേടുക എന്നാ ശിര്‍ക്കിന്റെ  അടിസ്ഥാന കാരണം അതിലുണ്ട്. ഇതിനുപുറമേ  അദൃശ്യവും അഭൗതികാവുമായ മാര്‍ഗത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ഉറുക്കിന് എന്തോ കഴിവുണ്ടെന്ന് കരുതപ്പെടുന്നു. അതിനോട് ഒരു ഭക്തിയും ബഹുമാനവും വന്നുകൂടുന്നു. അതുതന്നെയാണ്  ആരാധന. (ഫാത്തിഹയുടെ തീരത്ത്. പേ-54)
     അല്ലഹുവിനപ്പുറം മറ്റു പലരെയും ആരാധിക്കുന്നവരായിരുന്നു മുജാഹിദ്‌ നേതാക്കള്‍ എന്ന് സാരം. മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ലത്തെ ശരിക്കും ദിക്ര്‍, ഖുര്‍ആന്‍ കൊണ്ടായിരുന്നു  വക്കം, കെ.എം  മൗലവിമാരുടെ മന്ത്രകര്‍മ്മം എന്ന് ന്യായീകരിച്ചാല്‍ പോലും  അത് ശിര്‍ക്കില്‍ നിന്നും രക്ഷപ്പെടില്ലന്നായിരുന്നു ഉമര്‍ മൗലവിയുടെ ന്യായം.     "ഇവിടെ നമ്മുടെ മുസ്ലിയാക്കള്‍ ജിന്നിനെയും  ശൈത്താനെയും സഹായം തേടുക എന്ന ശിര്‍ക്കിന്റെ ചുവയില്ലാതെ   അല്ലാഹുവിനോട് മാത്രം സഹായം തേടിക്കൊണ്ടും  ഖുര്‍ആന്‍  ആയത്തുകളും ശരിയായ പ്രാര്‍ഥനകളും ഉപയോഗിച്ച് കൊണ്ടും മന്ത്രിക്കുന്നതും ഉറുക്കെഴുതി കെട്ടുന്നതും എഴുതി കുടിക്കുന്നതും തെറ്റല്ല എന്ന് വാദിക്കുന്നവര്‍ ഉണ്ട്.  ഇവര്‍ക്ക് ആരു കാണിച്ചു  ഈ മാതൃക?  (ഫാത്തിഹയുടെ തീരത്ത്. പേ-92)
       ഒരു തകരാറും ഇല്ലെങ്കിലും മന്ത്രിക്കുക എന്ന ഒരു പ്രശ്നം കൊണ്ട് തന്നെ ശിര്‍ക്ക് വരുമെന്നാണ് ഇതിന്‍റെ പൊരുള്‍. അഥവാ    മുജാഹിദ്‌ പൂര്‍വികര്‍ എങ്ങനെ കുതരിമാരിയാലും ബഹുദൈവാരാധകരാകാതിരിക്കില്ലതന്നെ!  മന്ത്രത്തിനും  ഉറുക്കിനും  എവിടന്നാണ് മാത്യക എന്നാണ് മൗലവിയുടെ വന്‍ചോദ്യം.  സത്യസന്തത  തൂക്കി വില്‍ക്കാത്ത മുജാഹിദ്‌കാരാ, നബി(സ) മാത്രുകയുണ്ട്. തിരുസ്വഹാബികളും  താബിഉകളും മാതൃക കാണിക്കുന്നുണ്ട്. പുറമേ  കെ.എം, വക്കം  മൗലവിമാരും    സാക്ഷാല്‍  ഇബ്നു തൈമിയ്യയുമുണ്ട്.ഊതുന്നതും  കെട്ടുന്നതും മാത്രമല്ല  എഴുതിക്കുടിക്കുന്നത് വരെ അദ്ദേഹം പൂര്‍വ്വികവചനങ്ങള്‍  ഉദ്ധരിച്ചു സമര്‍ത്ഥിച്ചതാണല്ലോ. (മജ്മൂഉല്‍ ഫതാവാ 19/65)  ഇനിയും  ആരുടെ  മാതൃകയാണ് മുജാഹിദുകള്‍ക്ക് വേണ്ടത്?     
                                                                                                    ഓസ്കാര്‍ കരീം

Saturday, August 4, 2012

ബദരീങ്ങളെ സ്മരിക്കുമ്പോള്‍


ബദരീങ്ങളെ സ്മരിക്കുമ്പോള്‍ .......!

എ.ഡി 624 ല്‍, ഹിജ്‌റയുടെ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിനാണ് ബദര്‍ യുദ്ധം നടന്നത്. മുഹമ്മദ് നബി (സ.അ) യും 313 സഹാബിമാരും ഒരു സത്യവിശ്വാസത്തിന്റെ ഭാഗത്തും മക്കയിലെ പ്രമുഖനായ അബുജഹ് ലിന്റെ കീഴില്‍ ആയിരത്തോളം പടയാളികളും മറുപക്ഷത്തും നിരന്ന ഇസ്ലാം ചരിത്രത്തിലെ ശത്രുക്കളുമായി നടത്തിയ ആദ്യത്തെ യുദ്ധം. അതിന്റെ ഫലം വളരെ നിര്‍ണ്ണായകമായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായാണ് ചരിത്ര കാരന്മാര്‍ ഈ യുദ്ധത്തെ കാണുന്നത്.

ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണ്ണായക വഴിത്തിരിവായിരുന്നു ബദ്‌ര്‍ യുദ്ധം.ആയിരത്തോളം  വരുന്ന സര്‍വ്വായുധസജ്ജരാ‍യ ശത്രുക്കള്‍ക്കെതിരേ വെറും മുന്നൂറ്റിപ്പതിമൂന്ന് പോരാളികള്‍ വിജയം നേടിയത് ആയുധ ബലം കൊണ്ടോ യുദ്ധനൈപുണ്യം കൊണ്ടോ അല്ല. വിശ്വാസദാര്‍ഢ്യവും സത്യമാര്‍ഗ്ഗത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കാനുള്ള സന്നദ്ധതയും അനുസരണയും ഒത്തൊരുമയാണ് ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് വിജയം നേടികൊടുത്തത്. അതു  തന്നെയാണ്  ബദ്‌ര്‍ എക്കാലത്തേക്കും നല്‍കുന്ന സന്ദേശം

റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കിയതിനു തൊട്ടു പിറകിലായാണ് ബദര്‍ യുദ്ധം ഉണ്ടായത്. ബദറില്‍ നബിയും അനുചരന്മാരും സര്‍വ്വായുധ സജ്ജരായ ശത്രു സൈന്യത്തെ നേരിട്ടത്  തികച്ചും നിരായുധരായിട്ടായിരുന്നു. മാത്രമല്ല അവര്‍ക്ക് അത്യാവശ്യ ഭക്ഷണം പോലും അപ്പോള്‍ ലഭിച്ചിരുന്നില്ല. എന്നിട്ടും വിജയം കൊണ്ട് നബിയെയും അനുചരന്മാരെയും അല്ലാഹു അനുഗ്രഹിച്ചു.

റമളാന്‍ പതിനേഴ് വെള്ളിയാഴ്ച ദിവസം പ്രഭാതമായതോടെ ഇരുസൈന്യവും ബദ്ര്‍ താഴ്‌വരയില്‍ മുഖാമുഖം നിന്നു. നബി(സ) അണികളെ ക്രമീകരിച്ചു നിര്‍ത്തിയ ശേഷം ശത്രുസൈന്യത്തെ വീക്ഷിച്ചു.

മുസ്‌ലിംകളുടെ മൂന്നിരട്ടി വലുപ്പമുള്ള ശത്രുസൈന്യം. ഒരു ഭാഗം നിറയെ അവരുടെ കുതിരകളും, ഒട്ടകങ്ങളുമാണ്. പടക്കോപ്പുകളുടെ വമ്പിച്ച ശേഖരം. ആര്‍പ്പുവിളികളും അട്ടഹാസങ്ങളും മുഴക്കുകയാണവര്‍. എണ്ണത്തിന്റെയും വണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയം നിശ്ചയിക്കുന്നതെങ്കില്‍, ഇന്ന് വിജയം മക്കക്കാര്‍ക്കു തന്നെ! സംശയമില്ല. പക്ഷേ, കാര്യം അങ്ങനെയല്ല. വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് അല്ലാഹുവിന്റെ കരങ്ങളാണ്!

അവിടുന്ന് അനുചരരിലേക്ക് നോക്കി. നിരായുധരെന്നു പറയാവുന്ന വിധത്തിലുള്ള ഒരുപിടി ആളുകള്‍! മൈതാനത്തിലൊരിടത്ത് അവരുടെ രണ്ടു കുതിരകളും ഒട്ടകങ്ങളുമുണ്ട്. ഒരു ഭാഗത്ത് കൂറ്റന്‍ പട! മറുഭാഗത്ത് ഒരു കൊച്ചുസംഘം. ആ കൊച്ചു സംഘത്തെ നോക്കുന്തോറും അവിടുത്തെ മുഖം വിവര്‍ണ്ണമായി! തിരുനയനങ്ങള്‍ നിറഞ്ഞു! അവിടുന്ന് തമ്പിലേക്ക് മടങ്ങി. റസൂല്‍(സ)യുടെ ഭാവപ്പകര്‍ച്ച കണ്ട് അബൂബക്കര്‍ (റ)ഉം പിന്നാലെ തമ്പിലേക്ക് കയറി. തമ്പിലേക്ക് കയറിയ റസൂല്‍ (സ) കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തി അല്ലാഹുവിന്റെ മുന്നില്‍ നിറകണ്ണുകളോടെ അവിടുന്ന് പ്രാര്‍ത്ഥിച്ചു. കണ്ണു നിറഞ്ഞ പ്രാര്‍ഥന:

”അല്ലാഹുവേ.... ഒരു പിടി മാത്രമുള്ള ഈ ചെറുസംഘത്തെ ഈ ദിവസം നീ നശിപ്പിക്കുകയാണെങ്കില്‍ പിന്നെ, ഈ ഭൂമുഖത്ത് നിന്നെ ആരാധിക്കുന്നവരായി ആരുമുണ്ടായിരിക്കുന്നതല്ല. അല്ലാഹുവേ... നീ എനിക്കു നല്‍കിയ വാഗ്ദാനം പൂര്‍ത്തിയാക്കിത്തരേണമേ.... നിന്റെ സഹായം ആവശ്യമുള്ള സമയമാണിത്. നിരായുധരായ എന്റെ സംഘത്തെ നീ സഹായിക്കേണമേ.......”

ഈമാനിക ശക്തിക്കു മുന്നില്‍ താഗൂത്തിന്റെ ശക്തിക്കു പിടിച്ചുനില്‍ക്കാനായില്ല. മുന്‍നിരയിലുണ്ടായിരുന്ന ശത്രുക്കളെ മുസ്‌ലിംകള്‍ തുരത്തിയോടിച്ചുവിട്ടപ്പോള്‍ പരിഭ്രമിച്ച പിന്‍നിരക്കാരും പിന്തിരിഞ്ഞോടാന്‍ തുടങ്ങി. ഹംസ(റ)യും അലി(റ)യും മുസ്അബ്(റ)മെല്ലാം ജീവന്‍ മറന്നു പൊരുതി.

മുസ്‌ലിംകളുടെ ശക്തമായ ചെറുത്തുനില്‍പ്പ് പ്രവാചക(സ)നെപ്പോലും വിസ്മയിപ്പിച്ചു. അവിടുത്തെ മുഖം പ്രഭാപൂരിതമായി. ഇത് അല്ലാഹുവിന്റെ സഹായമല്ലാതെ മറ്റൊന്നുമല്ല! നന്ദിയോടെ അവിടുന്ന് ദൃഷ്ടികള്‍ മോലോട്ടുയര്‍ത്തി. പെട്ടെന്ന് തിരുവദനം സന്തോഷം കൊണ്ട് വികസിച്ചു. അവിടുന്ന് വിളിച്ചു പറഞ്ഞു: ”ഇതാ.... അല്ലാഹുവിന്റെ സഹായം എത്തിയിരിക്കുന്നു... അല്ലാഹുവിന്റെ സഹായം എത്തിയിരിക്കുന്നു..... ”

ജിബ്‌രീല്‍ (അ)ന്റെ നേതൃത്വത്തില്‍ ഒരു സംഘം മലക്കുകള്‍ അപ്പോള്‍ ആകാശത്തു നിന്നു ഇറങ്ങുകയായിരുന്നു!

ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണ്ണായക യുദ്ധത്തെ വിശ്വാസികള്‍ എന്നും ഓര്‍ത്തുവെക്കുന്നു. റമദാനില്‍ ബദര്‍ ദിനാചരണവും ബദ്‌രീങ്ങളുടെ* മഹത്വം വാ‍ഴ്തി പാടലും നടക്കുന്നു. ഈ സ്മരണയിലൂടെ നാം വിശ്വാസത്തിന്റെ വിജയത്തെ ഒന്നു കൂടി മനസ്സിലാക്കുന്നു

ബദ്‌ര്‍ പോരാളികളെ മുസ്‌ലിം ലോകം എക്കാലവും ആദരവോടെയാണ് കണ്ടിട്ടുള്ളത്. പ്രവാചക തിരുമേനിയുടെ കാലം മുതല്‍ ഖലീഫമാരുടെ കാലഘട്ടത്തിലും ബദ്‌ര്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് ഏറ്റം മുന്തിയ പരിഗണനയാണ് നല്‍കപ്പെട്ടിരുന്നത്.

ഒരിക്കല്‍ നബി തിരുമേനി (സ) മദീനയിലെ ഒരു വീട്ടിലെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനായി വന്നപ്പോള്‍ ചില പെണ്‍കുട്ടികള്‍ ബദര്‍ രക്തസാക്ഷികളുടെ അപദാനം വാഴ്ത്തിപ്പാടുന്നത് ശ്രദ്ധിച്ചു. നബി(സ)കണ്ടപ്പോള്‍ സ്വാഭാവികമായും പെണ്‍കുട്ടികള്‍ നബിയെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ ആലപിക്കാന്‍ തുടങ്ങി. ഉടന്‍ നബി(സ) അവരോട് ഇങ്ങനെ പറഞ്ഞു: “ഇത് നിര്‍ത്തി നിങ്ങള്‍ മുമ്പ് പാടിയതു തന്നെ പാടുവിന്‍...” (സ്വഹീഹുല്‍ ബുഖാരി 4/1496. നമ്പര്‍ 3779).

ബദറില്‍ പങ്കെടുത്ത 313 സഹാബികളുടെ പേരുകള്‍ കോര്‍ത്ത മൌലൂദിലെ ഈരടികള്‍ പ്രായമായവര്‍ക്കൊക്കെ മനപാഠമായിരുന്നു. ആ പേരുകളുടെ ഈണത്തിലുള്ള വായന എല്ലാ വീടുകളില്‍  സജീവമായിരുന്നു. ബദരീങ്ങളുടെ പേരുകള്‍ക്കു എന്തു മാത്രം പോരിശകള്‍...  അതെല്ലാം   അനുഭവത്തില്‍ അറിഞ്ഞവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍,   ആ പേരുകള്‍ പോലും കാവല്‍, വാതില്‍ക്കലവ‍ എഴുതിത്തൂക്കി ദൂരയാത്ര പോയ ബഗ്ദാദിലെ കച്ചവടക്കാരന്‍റെ വീട് കുത്തിത്തുറന്ന കള്ളന്‍മാര്‍ തട്ടിന്‍ പുറത്തെ തട്ടും മുട്ടും കേട്ട് തടിയെടുത്ത കഥ ഇമാം ഹദീസില്‍ വായിക്കാന്‍ നമുക്ക്  കഴിയും. ഇന്നത്തെ തലമുറ അതെല്ലാം വിസ്മരിക്കുന്ന കാഴ്ച ഇന്ന് ജീവിച്ചിരിക്കുന്ന ആ പ്രായമായവരുടെ ഹൃദയം ഒരുപാട് വേദനിപ്പിക്കുന്നു,

ബദരീങ്ങള്‍ക്ക് ഒരു പ്രാഥാന്യവും   നല്‍കാതെ അവരെ  അവമതിക്കുന്ന  കക്ഷികള്‍ ഇന്നും  നമ്മുക്കിടയിലുണ്ട്, ഖവാരിജുകളുടെയും മുഅതലിസത്തുകാരുടെയും പിന്‍ തലമുറക്കാരായ ഈ ബിദഈകക്ഷികളെ  നാം  അകറ്റി  നിര്‍ത്തുകയും, നമ്മുടെ തലമുറയെ  അവരുടെ ശര്‍റില്‍ നിന്ന് കാത്തു  കൊള്ളാന്‍ വളരെ ഗൌരവമായി എല്ലാവരും ശ്രദ്ദ വെക്കുകയും  വേണം.

അള്ളാഹു നമ്മുടെ ജീവിതത്തില്‍,  നമ്മുടെ കുടുംബത്തില്‍,  നമ്മുടെ സമുദായത്തില്‍....    ബദരീങ്ങളുടെ കാവല്‍ എല്ലായിപ്പോഴും സദാ വര്‍ഷിക്കുമാറാകട്ടെ (ആമീന്‍ )

കടപ്പാട്  :http://muslimvoi.wordpress.com/   and  www.sunnikoottam.com

                         ദുആ വസിയ്യത്തോടെ  ഓസ്കാര്‍  കരീം 

                      www.facebook.com/kareemoscar

Tuesday, May 8, 2012

                 നബിദിനാഘോഷം പ്രമാണങ്ങളില്

ലോകത്തിന് അനുഗ്രഹമായി ജനിച്ച മഹാ വ്യക്തിത്വം മുഹമ്മദ് നബി (സ്വ) യുടെ പിറന്നാളിലുള്ള സന്തോഷ പ്രകടനമാണ് മൌലിദാഘോഷം. നിറഞ്ഞ മനസ്സോടെയാണ് ഓരോ നബിദിനത്തേയും മുസ്ലിം ലോകം വരവേല്‍ക്കുന്നത്. ആളിക്കത്തുന്ന നരകാഗ്നിയില്‍ നിന്ന് മനുഷ്യകുലത്തെ രക്ഷിച്ചത് ഈ മഹാനുഭാവനായിരുന്നു. പ്രവാചകന്മാരുടെ ജന്മവും ജീവിതവുമെല്ലാം ഒരു തരം അലര്‍ജിയോടെ കാണുന്നവരുണ്ടാകാം. മക്കയിലെ അബൂജഹ്ല്‍ ഈ കൂട്ടത്തിലായിരുന്നു.
നബിദിനാഘോഷത്തിന് ലോക മുസ്ലിംകളുടെ അംഗീകാരമുണ്ട്. മുസ്ലിം ലോകത്തിന്റെ ‘ഇജ്മാഅ” തള്ളിപ്പറയുന്നവര്‍ മാപ്പര്‍ഹിക്കുന്നില്ല. മൌലിദില്‍ നടക്കുന്നത് മദ്ഹ് കീര്‍ത്തനവും അന്നദാനവും മറ്റ് സല്‍ക്കര്‍മങ്ങളുമാണ്. ഇതെല്ലാം ശിര്‍ക്കാരോപിച്ച് തള്ളിക്കളയാന്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവര്‍ക്കേ കഴിയൂ.
പ്രവാചകന്‍ തന്റെ ജന്മദിനം ആഘോഷിച്ചിരുന്നോ? നവീന വാദികള്‍ ഇങ്ങനെ ചോദിക്കാറുണ്ട്. നമുക്ക് തിരിച്ച് ചോദിക്കാം. നബി (സ്വ) ആഘോഷിക്കാത്തതിനാല്‍ അത് അനാചാരമാണെന്ന് തെളിയുമോ? പ്രവാചകന്‍ (സ്വ) ചെയ്യാത്തതല്ലാം അനാചാരമായി ഗണിക്കുന്നത് ഭീമാബദ്ധമായിരിക്കും. നമ്മുടെ മദ്റസകളും കോളജുകളും ഹോസ്പിറ്റലുകളുമെല്ലാം അടച്ചു പൂട്ടുന്നതിലാണ് ഇത് കലാശിക്കുക. വിജ്ഞാനം നിര്‍ബന്ധമായും അഭ്യസിക്കണമെന്ന് ഇസ്ലാം പറയുന്നെങ്കില്‍ അത് മതവിരുദ്ധമാകാത്ത ഏത് രൂപത്തിലുമാകാം. ക്ളാസുകള്‍ ദിനേനെയോ പ്രത്യേക ദിവസങ്ങളിലോ ആഴ്ചയിലോ ആകാം. ഏതെങ്കിലും പ്രത്യേക ദിവസങ്ങളിലോ സമയങ്ങളിലോ ആകാം. അതിലൂടെ പുതിയ ആചാരങ്ങളുടെ സൃഷ്ടി കര്‍മമല്ല നടക്കുന്നത്. പഴയതിന്റെ വികാസമാണ്. അടിസ്ഥാന തെളിവുകളോട് നിരക്കുന്നതാകുമ്പോള്‍ ഈ വികാസം ആക്ഷേപാര്‍ഹമല്ല. നബി (സ്വ) യുടെ കാലത്തിനു ശേഷം ലോകത്ത് സംഭവിച്ച പല മാറ്റങ്ങളും ഈ ഗണത്തില്‍ പെടുന്നു.
നബി (സ്വ) ജന്മദിനം ആഘോഷിച്ചതിന് തെളിവുകളുണ്ട്. തെളിവില്ലെങ്കിലും ആഘോഷം ബിദ്അത്താക്കാന്‍ കഴിയില്ലെന്നാണ് മുകളില്‍ പറഞ്ഞത്. ഇമാം സുയൂത്വി (റ) യുടെ ഫത്വ ശ്രദ്ധിക്കുക: സുയൂത്വിയോട് ഒരു ചോദ്യം: മൌലീദാഘോഷത്തിന് തെളിവുണ്ടോ? മറുപടി വ്യക്തമായിരുന്നു: ഇമാം ബൈഹഖി (റ) ഉദ്ധരിച്ച ഹദീസ് നബിദിനാഘോഷത്തിന് തെളിവാണ്. അനസ് (റ) പറഞ്ഞു : പ്രവാചകത്വ ലബ്ധിക്കു ശേഷം സ്വന്തം ശരീരത്തിനു വേണ്ടി നബി (സ്വ) അഖീഖഃ അറുത്തു കൊടുത്തു. നബി(സ്വ)യുടെ ജനനത്തിന്റെ ഏഴാം ദിവസം അബ്ദുല്‍ മുത്ത്വലിബ് നബി (സ്വ) ക്കു വേണ്ടി അറുത്തതായി ഹദീസില്‍ സ്ഥിരപ്പെട്ടതാണ്. അഖീഖഃ ആവര്‍ത്തിച്ചു ചെയ്യപ്പെടുന്ന കാര്യമല്ല. അപ്പോള്‍ പിന്നെ ലോകാനുഗ്രഹിയായ നബി (സ്വ) ജനിച്ചതിന് നന്ദി സൂചകമായാണ് നബി (സ്വ) അങ്ങനെ ചെയ്തത്. മുസ്ലിം സമുദായത്തിന് മൌലീദാഘോഷം നിയമമാക്കുക കൂടിയായിരുന്നു പ്രവാചകന്‍ (സ്വ). തിരുമേനി അറുത്തു കൊടുത്തതില്‍ നിന്ന് ഇതാണ് വ്യക്തമാകുന്നത് (ഫതാവാ സുയൂഥി 1/196).
എന്റെ ജന്മ ദിനത്തില്‍ സന്തോഷിക്കുകയും അത് പ്രകടിപ്പിക്കുകയും വേണമെന്ന് പ്രവര്‍ ത്തനത്തിലൂടെ കാണിച്ചു കൊടുക്കുകയാണ് നബി (സ്വ) ചെയ്തത്. അനിഷേധ്യമായ രേ ഖയാണിത്.
ഈ തെളിവ് തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളില്‍ ഒന്ന് ഇപ്രകാരമാണ്: “വളരെയധികം ദുര്‍ബലമായൊരു തെളിവാണ് ഇവിടെ സുയൂത്വി ഉദ്ധരിക്കുന്നത്.”
ഇമാം ഇബ്നു ഹജര്‍ (റ) ഈ ആരോപണത്തിന് മറുപടി നല്‍കുന്നത് കാണുക: “ഈ ഹദീസിന്റെ സനദുകളില്‍ ഒന്നിന്റെ കാര്യത്തില്‍ ഹാഫിള് ഹൈസമി (റ) പറയുന്നു: ഈ ഹദീസിന്റെ പരമ്പരയിലെ ആളുകള്‍ സ്വഹീഹായ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരാണ് ഒരാള്‍ ഒഴികെ. അയാള്‍ സ്വീകാര്യനാണ്.” (തുഹ്ഫഃ 9/371)
ഹാഫിള് ഇബ്നു ഹജര്‍ (റ) എഴുതുന്നു: “ഈ ഹദീസിന്റെ പരമ്പര പ്രബലമാണ്.”(ഫത്ഹുല്‍ബാരി 12/386) ഈ ഹദീസിന്റെ പരമ്പരയിലുള്ള ഹൈസം (റ) സ്വീകാര്യനാണ്. പരമ്പരയില്‍ പെട്ട അബ്ദുല്ല (റ) ഇമാം ബുഖാരിയുടെ റിപ്പോര്‍ട്ടര്‍മാരില്‍ പെട്ടവരുമാണ് (ഫത്ഹുല്‍ബാരി 9/371).
വ്യത്യസ്ത സനദുകളില്‍ ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. ഏതെങ്കിലും പരമ്പരയിലെ ഒന്നോ രണ്ടോ, വ്യക്തികള്‍ ദുര്‍ബലരാണെന്ന് വരുത്തിയത് കൊണ്ടായില്ല. ഹദീസിന്റെ പരമ്പരയിലുള്ള ഹൈസം (റ) സ്വീകാര്യനും അബ്ദുല്ല (റ) ഇമാം ബുഖാരി (റ) യുടെ റിപ്പോര്‍ട്ടര്‍മാരില്‍ പെട്ടവരുമാണ്. അപ്പോള്‍ പ്രബലമാണ് ഈ ഹദീസ് (തുഹ്ഫഃതുല്‍ അഹ്വദി 5/117).
ഹദീസ് സ്വഹീഹാണെന്ന് സ്ഥിരപ്പെടുന്നതോടെ പ്രവാചക വിരുദ്ധര്‍ ഒരിക്കല്‍ കൂടി തകരുന്നു. നബി (സ്വ) അഖീഖഃ അറവു നടത്തി സ്വന്തം ജന്മ ദിനത്തില്‍ സന്തോഷം പ്രകടിപ്പിച്ചതായി സ്ഥിരപ്പെടുന്നു. നബിദിനത്തില്‍ സല്‍കര്‍മങ്ങള്‍ ചെയ്തു സന്തോഷ പ്രകടനമാകാമെന്ന് ഈ ഹദീസ് വ്യക്തമാകുന്നു.
നബി (സ്വ) യുടെ ജന്മദിനത്തില്‍ സ്വഹാബത് സന്തോഷം പ്രകടിപ്പിക്കുകയോ പ്രത്യേക കര്‍മങ്ങള്‍ അനുഷ്ഠിക്കുകയോ ചെയ്തിട്ടുണ്ടോ? നബിദിനത്തോട് വിയോജിക്കുന്നവര്‍ ഉന്നയിക്കാറുള്ള ചോദ്യമാണിത്.
ഇമാം ഖസ്ത്വല്ലാനി (റ) ഈ ചോദ്യത്തിന് മറുപടി നല്‍കുന്നു. നബി (സ്വ) യുടെ ജനനം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതനുസരിച്ചാണ് മക്കയിലെ മുസ്ലിംകള്‍ മുന്‍കാലത്തും ഇക്കാലത്തും പ്രവര്‍ത്തിച്ചിരുന്നത്. നബി (സ്വ) ജനിച്ച സ്ഥലം ഈ സന്ദര്‍ഭത്തില്‍ (റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്) അവര്‍ സന്ദര്‍ശിക്കാറുണ്ട് (അല്‍മവാഹിബുല്ലദുന്നിയ്യ 1/132).
നബി (സ്വ) ജനിച്ച ദിവസത്തിന് സ്വഹാബത് മുതല്‍ പില്‍ക്കാല മുസ്ലിംകള്‍ വരെ പ്രത്യേകത കല്‍പിച്ചിരുന്നുവെന്നും അന്നവര്‍ നബി (സ്വ) ജനിച്ച സ്ഥലം സന്തോഷപൂര്‍വ്വം സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും ഇതിലൂടെ വ്യക്തമായി.
തെളിവിന്റെ ഏത് മാനദണ്ഡത്തിലായിരിക്കും സ്വഹാബത് നബിദിനത്തിന്റെ പ്രത്യേകത മനസ്സിലാക്കിയിരിക്കുക? ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും തെളിവുകള്‍ ലഭിക്കാതെ സ്വഹാബതോ മുന്‍ഗാമികളോ ഇപ്രകാരം ചെയ്യാനിടയില്ല. നിഷ്പക്ഷമായി ആ ലോചിക്കുമ്പോള്‍ ഖുര്‍ആനും സുന്നത്തും നബിദിനാഘോഷത്തിന് പ്രോത്സാഹനം നല്‍കിയതായി കാണാം.
1. അല്ലാഹു പറയുന്നു : “ജനങ്ങളെ നിങ്ങള്‍ക്ക് നാഥനില്‍ നിന്ന് നിശ്ചയം സദുപദേശവും ഹൃദയങ്ങളിലുള്ളവയുടെ ചികിത്സയും വന്നിരിക്കുന്നു. (ദുര്‍മാര്‍ഗത്തില്‍ നിന്നുള്ള) നേര്‍വഴിയും. സത്യ വിശ്വാസികള്‍ക്ക് (അത്) അനുഗ്രഹമത്രെ. പറയുക അല്ലാഹുവിന്റെ ഔദാര്യവും (ഫള്ല്) അവന്റെ കാരുണ്യവും (റഹ്മത്) കൊണ്ട് അവര്‍ സന്തോഷിക്കട്ടെ” (സൂറ : യൂനുസ് 57,58).
അല്ലാഹു നല്‍കുന്ന അനുഗ്രഹത്തില്‍ സന്തോഷിക്കാനുളള വ്യക്തമായ കല്‍പന ഈ സൂ ക്തത്തിലുണ്ട്. വ്യാഖ്യാതാക്കളുടെ വിശദീകരണം ശ്രദ്ധിക്കുക:
അല്ലാമാ ആലൂസി എഴുതുന്നു: “അതു കൊണ്ട് അവര്‍ സന്തോഷിക്കട്ടെയെന്നത് അല്ലാഹുവിന്റെ റഹ്മത് എടുത്ത് പറയണമെന്ന ആശയത്തെ ശക്തിപ്പെടുത്താനും ഉറപ്പിക്കാനും വേണ്ടിയുള്ളതാണ്. വല്ലതുകൊണ്ടും അവര്‍ സന്തോഷിക്കുകയാണെങ്കില്‍ ഇത് കൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. മറ്റെന്ത് കൊണ്ടുമല്ല എന്നതാണ് ഇതിന്റെ അടിസ്ഥാന അര്‍ഥം” (റൂഹുല്‍ മആനി 6/140).
ഇമാം സമഖ്ശരിയില്‍ നിന്നും ഉദ്ധരിക്കുന്നു: അതു കൊണ്ട് നിങ്ങള്‍ സന്തോഷിച്ചുകൊള്ളുവീന്‍ എന്ന് അല്ലാഹു ആവര്‍ത്തിച്ചു പറയുന്നത് ആശയം ശക്തിപ്പെടുത്താനും ഉറപ്പിക്കാനും വേണ്ടിയാണ്. അല്ലാഹുവിന്റെ ഔദാര്യത്തിലും അനുഗ്രഹത്തിലും പ്രത്യേക സന്തോഷം നിര്‍ബന്ധമാക്കാനും (ഖാസിന്‍ 2/194).
എന്തെങ്കിലും കാരണത്താല്‍ നിങ്ങള്‍ സന്തോഷിക്കുകയാണെങ്കില്‍ അത് അല്ലാഹുവിന്റെ റഹ്മതിനെ ചൊല്ലി മാത്രമായിരിക്കണം. മറ്റൊന്നുകൊണ്ടുമല്ല (റൂഹുല്‍ ബയാന്‍ 4/54).
ഇമാം റാസി (റ) എഴുതുന്നു: അല്ലാഹു ഉദ്ദേശിക്കുന്നത്, അല്ലാഹുവിന്റെ റഹ്മത് കൊണ്ടല്ലാതെ സന്തോഷിക്കാതിരിക്കല്‍ അനിവാര്യമാണെന്നാകുന്നു. ആത്മീയമായ അനുഗ്രഹങ്ങള്‍ കരസ്ഥമായാല്‍ അത് അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹവും (റഹ്മത്) ഔദാര്യവും (ഫള്ല്) ആണെന്ന അടിസ്ഥാനത്തില്‍ സന്തോഷിക്കല്‍ ബുദ്ധിയുള്ളവര്‍ക്ക് നിര്‍ബന്ധമാകുന്നു. ഈ കാരണത്താല്‍ സ്വിദ്ദീഖീങ്ങള്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. ഒരാള്‍ നിഅ്മത് (അനുഗ്രഹം) അല്ലാഹുവില്‍ നിന്നുള്ളതാണെന്ന അടിസ്ഥാനത്തില്‍ സന്തോഷിച്ചാല്‍ അവന്റെ സന്തോഷം അല്ലാഹുവിനെക്കൊണ്ടായി. ഇത് വിശ്വാസപരമായി പൂര്‍ണതയുടെയും വിജയത്തിന്റെയും സമ്പൂര്‍ണ്ണതയാണ” (തഫ്സീറുല്‍ കബീര്‍ 17/95).
ഉപര്യുക്ത ഖുര്‍ആനിക സൂക്തത്തില്‍ റഹ്മത് കൊണ്ട് വിവക്ഷ നബി (സ്വ) യാണെന്ന് ആധികാരിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കുന്നു: ഇബ്നു അബ്ബാസ് (റ) ല്‍ നിന്ന് അബൂശൈഖ് (റ) നിവേദനം: നിശ്ചയം അല്ലാഹുവിന്റെ ഔദാര്യം (ഫള്ല്) വിജ്ഞാനമാകുന്നു. അല്ലാഹുവിന്റെ അനുഗ്രഹം (റഹ്മത്) മുഹമ്മദ് നബി (സ്വ) യുമാകുന്നു (റൂഹുല്‍ മആനി 6/141, അല്‍ ദുര്‍റുല്‍ മന്‍സൂര്‍ 4/367).
ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് ളഹ്ഹാകി (റ) ന്റെ നിവേദനത്തില്‍ ഇങ്ങനെ കാണാം: ഔദാര്യം കൊണ്ടുദ്ദേശ്യം വിജ്ഞാനവും അനുഗ്രഹം (റഹ്മത്) കൊണ്ടുദ്ദേശ്യം മുഹമ്മദ് നബി (സ്വ) യുമാകുന്നു (അല്‍ ബഹ്റുല്‍ മുഹീത്വ് 5/161).
നബി (സ്വ) അനുഗ്രഹമാണെന്നും അനുഗ്രഹത്തില്‍ സന്തോഷിക്കണമെന്നും ഈ സൂക്തം തര്യപ്പെടുത്തുന്നു. ഈ ആഹ്വാന പ്രകാരം സ്വഹാബത് ഉള്‍പ്പെടുന്ന മുസ്ലിംകള്‍ നബിദിനത്തില്‍ അവിടുത്തെ ജന്മ സ്ഥലം സന്ദര്‍ശിച്ച് കൊണ്ട് പ്രത്യേക സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ഇമാം ഖസ്ത്വല്ലാനി (റ) എഴുതി : ഇസ്ലാമിന്റെ ആളുകള്‍ (അഹ്ലുല്‍ ഇസ്ലാം) നബി (സ്വ) യുടെ ജന്മമാസത്തില്‍ സംഘടിക്കുകയും പ്രത്യേക സദ്യകള്‍ ഉണ്ടാക്കുകയും ചെയ്യുന്നവരായിരുന്നു. ജന്മമാസത്തിന്റെ രാവുകളില്‍ അവര്‍ വ്യത്യസ്തങ്ങളായ ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും സന്തോഷം പ്രകടിപ്പിക്കുകയും സല്‍ക്കര്‍മങ്ങളില്‍ വര്‍ദ്ദനവ് വരുത്തുകയും നബി (സ്വ) യുടെ മൌലീദ് പാരായണം കൊണ്ട് പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. (അല്‍മവാഹിബുല്ലദുന്നിയ്യ 1/132).
അഹ്ലുല്‍ ഇസ്ലാം (ഇസ്ലാമിന്റെ ആളുകള്‍) എന്ന പ്രയോഗത്തില്‍ പൂര്‍വ്വികരും ഉള്‍പ്പെടുമല്ലൊ. അവരെല്ലാവരും നബി(സ്വ)യുടെ ജന്മമാസത്തില്‍ പ്രത്യേകം സന്തോഷിക്കുകയും സല്‍കര്‍മങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് വ്യക്തമായി. നേരത്തെ നല്‍കിയ വിശദീകരണത്തില്‍ നിന്ന് ഇതേ ആശയം കൂടുതല്‍ വ്യക്തമാകുന്നതാണ്.
2) അബൂഖതാദഃ (റ) യില്‍ നിന്ന് ഇമാം ഗസ്സാലി (റ) നിവേദനം: തിങ്കളാഴ്ച ദിവസത്തെ നോമ്പിനെക്കുറിച്ച് നബി (സ്വ) യോട് ചോദിക്കപ്പെട്ടു. നബി (സ്വ) പറഞ്ഞു: അത് ഞാന്‍ ജനിച്ച ദിവസമാണ്. ഞാന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടതും എന്റെ മേല്‍ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതും അന്ന് തന്നെ” (മുസ്ലിം).
തിങ്കളാഴ്ച ദിവസത്തിന്റെ മൂന്ന് പ്രത്യേകതകള്‍ ഇവിടെ നബി (സ്വ) എണ്ണിപ്പറയുന്നതില്‍ ഒന്നാമതായി പറയുന്നത് അന്ന് എന്റെ ജന്മദിനമാകുന്നു എന്നാണ്. എന്റെ ജന്മദിനത്തിലുള്ള സന്തോഷ പ്രകടനമായാണ് അന്നത്തെ വ്രതാനുഷ്ഠാനമെന്ന് സിദ്ധം.
ഇമാം ഇബ്നുല്‍ ഹാജ് (റ) എഴുതുന്നു: തിങ്കളാഴ്ച ദിവത്തെ നോമ്പിനെ സംബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി (സ്വ) സൂചന നല്‍കുന്നു. നബി (സ്വ) പറഞ്ഞു: അന്ന് (തിങ്കള്‍) ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി (സ്വ) ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ ഈ ദിവസത്തെ ബഹുമാനിക്കല്‍ നമുക്ക് നിര്‍ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ടമാക്കിയത് കാരണം മറ്റു മാസങ്ങളിലുപരി നാം അതിനെ ശ്രേഷ്ടമാക്കുന്നു (അല്‍ മദ്ഖല്‍).
ഈ അടിസ്ഥാനത്തില്‍ തന്നെയാണ് നബി (സ്വ) ജനിച്ച രാവിന്റെ സുദിനമായ തിങ്കളാഴ്ച ദിവസങ്ങളിലെല്ലാം നബി (സ്വ) വ്രതമെടുത്തത്. ഇത് ഇമാം മുസ്ലിം (റ) നിവേദനം ചെയ്ത ഹദീസില്‍ സ്ഥിരപ്പെട്ടതാണ്. ഖുര്‍ആന്‍ അവതരിക്കലെന്ന അനുഗ്രഹത്തിന്റെ സന്തോഷ പ്രകടനമായി എല്ലാ വര്‍ഷത്തിലും റമളാന്‍ മാസത്തില്‍ വ്രതമെടുക്കാന്‍ നിയമമാക്കി. ഏറ്റവും വലിയ അനുഗ്രഹമായ നബി (സ്വ) യുടെ ജന്മത്തിന്റെ സന്തോഷ പ്രകടനമായി എല്ലാ ആഴ്ചയിലും തിങ്കളാഴ്ച ദിവസം വ്രതമെടുക്കലും നിയമമാക്കി.
റമളാന്റെ ഒരു രാത്രിയില്‍ ഖുര്‍ആന്‍ അവതരണത്തിന് തുടക്കം കുറിച്ചതിനാല്‍ ആ രാവ് ഉള്‍കൊള്ളുന്ന മാസത്തിന് ശ്രേഷ്ഠത ലഭിച്ചത് പോലെ റബീഉല്‍ അവ്വലിന്റെ ഒരു രാത്രിയില്‍ ലോകാനുഗ്രഹിയായ നബി (സ്വ) ഭൂജാതനായ കാരണത്താല്‍ ആ രാവ് ഉള്‍കൊ ളളുന്ന റബീഉല്‍അവ്വല്‍ മാസത്തിന് മാത്രമല്ല, ആ രാവിന്റെ ദിനമായ എല്ലാ തിങ്കളാഴ്ചകള്‍ക്കും ശ്രേഷ്ഠത ലഭിച്ചു. വര്‍ഷത്തിലൊരിക്കല്‍ മാത്രമുള്ള റബീഉല്‍അവ്വല്‍ മാസത്തില്‍ വിവിധ സല്‍ക്കര്‍മങ്ങള്‍ കൊണ്ടുള്ള ആഹ്ളാദ പ്രകടനം ആ മാസത്തില്‍ ഒതുക്കി നിര്‍ത്താതെ വര്‍ഷത്തില്‍ ഒരു മാസത്തിന്റെ ഇരട്ടിയോളം ആവര്‍ത്തച്ചു വരുന്ന എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും വ്രതമെടുക്കല്‍ കൊണ്ടും മറ്റും ആഹ്ളാദ പ്രകടനം നടത്തേണ്ടതാണെന്ന് വ്യക്തം.
സ്വഹീഹ് മുസ്ലിം രേഖപ്പെടുത്തിയ ഈ ഹദീസ് ദുര്‍ബലമാണെന്നാണ് ആരോപകരുടെ വാദം. ഹദീസ് പരമ്പര മുറിഞ്ഞതാ(മുന്‍ഖത്വിഅ്) ണെന്ന കണ്ടെത്തലാണ് പ്രധാന ആരോപണം. മുസ്ലിമില്‍ ഇപ്രകാരം പരമ്പര മുറിഞ്ഞ ധാരാളം ഹദീസുകളുണ്ടെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഇത് തീര്‍ത്തും തെറ്റാണ്. ഇമാം നവവി (റ) എഴുതുന്നു: “ഇമാം അംറുബ്നു സ്വലാഹ് (റ) പറയുന്നു: ബുഖാരിയിലും മുസ്ലിമിലും മുന്‍ഖത്വിഇന്റെ രൂപത്തില്‍ വന്ന ഹദീസുകള്‍ സ്വഹീഹിന്റെ അവസ്ഥയില്‍ നിന്ന് ളഈഫിന്റെ അവസ്ഥയിലേക്ക് നീങ്ങുന്ന വിഷയത്തില്‍ സാങ്കേതികമായ മുന്‍ഖത്വിഇനോട് ചേര്‍ക്കപ്പെടില്ല. ഈ ഇനത്തെകുറിച്ച് തഅ്ലീഖ് എ ന്നാണ് പറയുക” (ശര്‍ഹുമുസ്ലിം 1/16).
ഇമാം നവവി (റ) യുടെ വിശദീകരണ പ്രകാരമുള്ള പന്ത്രണ്ടു ഹദീസുകളാണ് മുസ്ലിമിലുള്ളത്. തിങ്കളാഴ്ച ദിവസത്തെ നോമ്പിനെക്കുറിച്ചുള്ള ഹദീസ്; പക്ഷേ, ഇവയിലും പെടില്ല.
ഹദീസില്‍ ജന്മദിനം മാത്രമല്ല, ഖുര്‍ആന്‍ അവതരണം കൂടി പരാമര്‍ശിക്കുന്നുണ്ട്. അതിനാല്‍ ഖുര്‍ആന്‍ അവതരണത്തിനാണ് സുന്നത്ത് നോമ്പ് അനുഷ്ഠിച്ചതില്‍ പ്രധാനമായും മുന്‍ഗണന നല്‍കിയിട്ടുള്ളതെന്ന വാദവും ബാലിശമാണ്. തിങ്കളാഴ്ച നോമ്പിന്റെ കാരണങ്ങള്‍ പറയുന്ന കൂട്ടത്തില്‍ നബി (സ്വ) ആദ്യമായി എണ്ണുന്നത് അവിടുത്തെ ജന്മത്തെയാണ്. ഖുര്‍ആന്‍ അവതരണത്തേക്കാള്‍ സ്ഥാനം നബി (സ്വ) യുടെ ജന്മത്തിനാണ്. ഖുര്‍ആന്‍ മനുഷ്യ ലോകത്തേക്ക് വരാന്‍ തന്നെ നിമിത്തമായത് നബി (സ്വ) യുടെ മഹത്തായ ജന്മമാണ്.
അലിയ്യുശ്ശിബ്റാമുല്ലസി (റ) പറയുന്നു : “ഇമാം റംലി (റ) യോട് ചോദിക്കപ്പെട്ടു. വ്യാഴാഴ്ച നോമ്പിനാണോ തിങ്കളാഴ്ച നോമ്പിനാണോ കൂടുതല്‍ പുണ്യം. തീര്‍ച്ചയായും തിങ്കളാഴ്ച നോമ്പാണ് കൂടുതല്‍ ശ്രേഷ്ടമെന്ന് അവര്‍ മറുപടി നല്‍കി. ഇതിന്റെ ന്യായം അന്ന് നബി (സ്വ) യുടെ ജന്മദിനമായതാവാം” (ഹാശിയതുന്നിഹായഃ 3/206, ശര്‍വാനി 3/453).
റബീഉല്‍ അവ്വലിലെ തിങ്കളാഴ്ച മാത്രമല്ല, എല്ലാ തിങ്കളാഴ്ചയും നബി (സ്വ) നോമ്പനുഷ്ഠിച്ചിരുന്നു എന്ന ഒരു പ്രസ്താവനയും ഹദീസിന് മറുപടി എന്നോണം പറഞ്ഞു കേള്‍ ക്കുന്നു. ഇതോടെ വിഷയം കൂടുതല്‍ വ്യക്തമായി. തിങ്കളാഴ്ച നോമ്പ് സുന്നത്താകാന്‍ കാരണം എന്റെ ജന്മമാണെന്ന് നബി (സ്വ) പറയുന്നു. എല്ലാ തിങ്കളാഴ്ചയും നബി (സ്വ) നോമ്പനുഷ്ഠിച്ച് കൊണ്ട് ജന്മദിനം ആഘോഷിക്കുകയും ചെയ്യുന്നു. എങ്കില്‍ കൊല്ലത്തിലൊരു പ്രാവശ്യമെങ്കിലും ഈ ജന്മത്തിന്റെ പേരില്‍ നന്ദിപ്രകാശനവും സന്തോഷ പ്രകടനവും വേണമെന്ന് ഏറ്റവും ഉത്തമമായ നിലക്ക് വ്യക്തമാകുന്നതാണ്. നബി (സ്വ) നോമ്പനുഷ്ഠിക്കുകയല്ലേ ചെയ്തത്. അതിനാല്‍ മറ്റു സല്‍കര്‍മ്മങ്ങളൊന്നും പാടില്ലെന്ന വാദം നിരര്‍ഥകമാണ്.
3) അബൂഹുറൈറഃ (റ) യില്‍ നിന്ന് ഇമാം മുസ്ലിം (റ) നിവേദനം: “നിശ്ചയം നബി (സ്വ) പറഞ്ഞു: സൂര്യന്‍ ഉദിച്ച ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ജുമുഅഃ ദിവസമാകുന്നു. അന്നാണ് ആദം നബി (അ) യെ സൃഷ്ടിക്കപ്പെടുന്നതും അവിടുന്ന് സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടുന്നതും (മുസ്ലിം).
വെള്ളിയാഴ്ച ദിവസത്തിന്റെ പുണ്യം വിശദീകരിക്കുകയാണ് ഈ ഹദീസില്‍ നബി (സ്വ) ചെയ്യുന്നത്. ആദം നബി (അ) യുടെ സൃഷ്ടിപ്പ് അന്നായിരുന്നുവെന്ന് നബി (സ്വ) വ്യക്തമാക്കുന്നു. മനുഷ്യ കുലത്തിന് ആരംഭം കുറിച്ചുകൊണ്ട് നടന്ന ഈ ജനനം നിമിത്തം മറ്റു പലതുകൊണ്ടെന്ന പോലെ വെള്ളിയാഴ്ച ദിവസത്തിന് ശ്രേഷ്ഠത ലഭിച്ചു. നിഷ്പക്ഷമതികള്‍ക്ക് ഹദീസില്‍ നിന്ന് ഇതാണ് മനസ്സിലാവുക. ഒട്ടേറെ അനുഗ്രഹങ്ങളുണ്ടായ ഈ ദിനം അര്‍ഹമാം വിധം മുസ്ലികള്‍ ആഘോഷിച്ചിരുന്നു. മാത്രമല്ല മഹത്തുകളുടെ ജന്മമടക്കമുള്ള സംഭവങ്ങള്‍ കാരണം ദിവസത്തിനും സമയത്തിനും മഹത്വം ലഭിക്കുമെന്ന് പണ്ഢിതന്മാര്‍ പ്രസ്താവിക്കുന്നു.
ഒരു പ്രത്യേക സമയത്തുണ്ടാകുന്ന സംഭവങ്ങള്‍ നിമിത്തം ആ സമയത്തിന് പുണ്യം ലഭിക്കുന്നതാണ്. അതിന് ഹദീസില്‍ തെളിവുണ്ട് (മിര്‍ഖാത് 2/541).
ഫിര്‍ഔനിനെയും കിങ്കരന്മാരെയും മുക്കി നശിപ്പിച്ചത് സ്മരിച്ച് ബനൂ ഇസ്റാഈല്‍ മുഹര്‍റം പത്തിനെ ആദരിക്കുകയും നബി (സ്വ) യും പ്രസ്തുത ആദരവ് പ്രകടമാക്കി നോമ്പ് സുന്നത്താക്കുകയും ചെയ്ത ഹദീസ് അടിസ്ഥാനമാക്കി ഹാഫിള് ഇബ്നു ഹജര്‍ (റ) പ്രസ്താവിച്ചതായി ഇമാം സുയൂത്വി (റ) ഉദ്ധരിക്കുന്നത് കാണുക:
“ഒരു നിശ്ചിത ദിവസത്തില്‍ അല്ലാഹുവില്‍ നിന്നുള്ള ഒരു അനുഗ്രഹം ലഭ്യമായാല്‍ എല്ലാ വര്‍ഷവും പ്രസ്തുത ദിവസം ആവര്‍ത്തിച്ചുവരുമ്പോള്‍ ആ അനുഗ്രഹത്തിന് നന്ദി പ്രകടനം നടത്തേണ്ടതാണെന്ന് മേല്‍ ഹദീസു തെളിയിക്കുന്നു. പ്രഭലമായ അഭിപ്രായമനുസ രിച്ച് നബിയുടെ (സ്വ) ജനനം റബീഉല്‍അവ്വല്‍ പന്ത്രണ്ടിനാണ്. ഈ ജന്മത്തെക്കാള്‍ വലുതായി മറ്റെന്ത് അനുഗ്രഹമാണുള്ളത്. അതു കൊണ്ട് പ്രസ്തുത ദിവസം തന്നെ പ്രത്യേകം കണക്കിലെടുത്ത് നന്ദി പ്രകടനം നടത്തേണ്ടതുണ്ട്. ഇത് നബി (സ്വ) യുടെ ജന്മദിനം ആഘോഷിക്കുന്നതിന് ഒരു അടിസ്ഥാന രേഖയായി ഗണിക്കാവുന്നതാണ്”(അല്‍ ഹാവീ ലില്‍ ഫതാവ 1/196).
നബി (സ്വ) യുഗ പ്രഭാവനാണ്. അജ്ഞത തുടച്ചു നീക്കി വിജ്ഞാനത്തിന്റെ വെളിച്ചം വിതറാനായിരുന്നു അവിടത്തെ നിയോഗം. വിവരണാതീതമായ ശോഭ ലഭിക്കാന്‍ ഇത് നിമിത്തമായി. മുഹമ്മദ് നബി (സ്വ) യുടെ നിയോഗം ഒരു മഹാ സംഭവമായിരുന്നു. ഇങ്ങനെയുള്ള സംഭവങ്ങള്‍ അരങ്ങേറുന്ന കാലം സവിശേഷമായിരിക്കുമെന്ന് പണ്ഢിതന്മാര്‍ പറഞ്ഞിട്ടുണ്ട്.
ഇമാം ബൈഹഖി (റ) വിന്റെ ഹദീസ് അടിസ്ഥാനപ്പെടുത്തി മിര്‍ഖാതില്‍ (വാ:1 പേ:542) ഇങ്ങനെ കാണാം: വിശിഷ്ട സംഭവങ്ങള്‍ക്ക് സാക്ഷിയാവുന്ന കാലത്തിന് അവ നിമിത്തം ശ്രേഷ്ഠത ലഭിക്കുന്നതാണ്. ഇതു കൊണ്ടാണ് നബി (സ്വ) യുടെ ജന്മദിനം ഒരാഘോഷ ദിനമായി നിര്‍ണയിക്കപ്പെട്ടതെന്ന് ഇമാം ശൈബാനി (റ) രേഖപ്പെടുത്തിയതായി കാണാം. പണ്ഢിതരും രേഖകളും നബി (സ്വ) വിരുദ്ധര്‍ക്കെതിരാണ്.
മൌലിദിന് വിരോധമില്ല. അത് റബീഉല്‍ പന്ത്രണ്ടിന് തന്നെയാവുന്നതാണ് കുഴപ്പം. നബിദിന വിരോധികള്‍ അവസാനം എത്തി നില്‍ക്കുന്നതവിടെയാണ്. ഹാഫിള് ഇബ്നു ഹജറി (റ)ല്‍ നിന്ന് ഇമാം സുയൂത്വി ഉദ്ധരിക്കുന്നത് കാണുക : “അനുഗ്രഹമായ നബി (സ്വ) യുടെ ജന്മം നിമിത്തമുള്ള അനുഗ്രഹത്തേക്കാള്‍ മറ്റെന്തൊരു അനുഗ്രഹമാണുള്ളത്. അതിനാല്‍ നബി (സ്വ) യുടെ ജന്മദിനം തന്നെ (ആഘോഷത്തിന്) പ്രത്യേകം പരിഗണിക്കേണ്ടതാണ്. പ്രസ്തുത ദിവസം പരിഗണിക്കാതെ വന്നാല്‍ മാസത്തിലെ ഏത് ദിവസത്തിലുമാകാം’ (ഫതാവാ സുയൂത്വി 1/196).
അല്‍ ഫുതൂഹാതുല്‍ ഇലാഹിയ്യ: എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം കാണാം. ആഘോഷത്തിന് പകലിനേക്കാള്‍ നല്ലത് രാത്രിയാണ്. അവയില്‍ തന്നെ ശ്രേഷ്ടം നബി തങ്ങള്‍ ജനിച്ച രാവാണ്. നബിദിനാഘോഷത്തിന്റെ സാധുതയില്‍ പണ്ഢിതന്മാര്‍ക്ക് ശങ്കയില്ല. അത് എപ്പോള്‍ എങ്ങനെ ആഘോഷിക്കണമെന്നാണ് അവര്‍ ചര്‍ച്ച ചെയ്യുന്നത്. മൌലീദാഘോഷം ഇസ്ലാമികമായിരിക്കണം. നല്ലതിന്റെ പേരില്‍ വ്യാജന്മാര്‍ വിലസുന്ന കാലമാണിത്. അനിസ്ലാമിക കാര്യങ്ങള്‍ വന്നു കൂടുതരുത്.
മൌലിദാഘോഷത്തിന്റെ രൂപം ഇമാം സുയൂത്വി (റ) വിശദീകരിക്കുന്നതിപ്രകാരമാണ്. “ഖുര്‍ആന്‍ പാരായണം, നബി (സ്വ) യുടെ മദ്ഹ് പാരായണം, സ്വദഖ, അന്നദാനം തുട ങ്ങിയവ കൊണ്ട് ധന്യമായതും സല്‍കര്‍മ്മങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നതുമായിരിക്കണം” (ഫതാവാ സുയൂത്വി വാ:1 പേജ് 196).
ഇമാം സുയൂത്വി (റ) എഴുതുന്നു: “മൌലീദിന്റെ അടിസ്ഥാനം ജനങ്ങള്‍ ഒരുമിച്ചുകൂടുക, ഖുര്‍ആന്‍ പാരായണം നടത്തുക, നബി (സ്വ) യുടെ ജീവിതത്തിലെ ആരംഭത്തിലുണ്ടായ സംഭവങ്ങളെ വിവരിക്കുന്ന ഹദീസുകള്‍ പാരായണം ചെയ്യുക. ജനനത്തില്‍ സംഭവിച്ച അത്ഭുതങ്ങള്‍ എടുത്തു പറയുക എന്നിവയാണ്. ഇത് പ്രതിഫലാര്‍ഹമായ സുന്നത്തായ ആചാരങ്ങളില്‍ പെട്ടതാകുന്നു. അതില്‍ നബി (സ്വ) യെ ബഹുമാനിക്കലും അവിടത്തെ ജനനം കൊണ്ട് സന്തോഷം പ്രകടിപ്പിക്കലും ഉള്ളത് കൊണ്ടാണിത് (അല്‍ ഹാവി ലില്‍ ഫതാവാ. വാ :1, പേജ് 252, ശര്‍വാനി വാ :7 പേജ് 422).
ഇബ്നു ഹജറില്‍ അസ്ഖലാനി (റ) പറയുന്നു : അല്ലാഹുവിലുള്ള നന്ദിപ്രകടനത്തെ ഗ്രഹിക്കുന്നവയിലായി നബിദിനത്തില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ചുരുക്കപ്പെണം. നേരത്തെ വ്യക്തമാക്കിയ ഖുര്‍ആന്‍ പാരായണം, അന്നദാനം, ദാന ധര്‍മ്മങ്ങള്‍, പ്രവാചക കീര്‍ത്തനങ്ങള്‍, മനസുകള്‍ കോരിത്തരിക്കുന്നതും പാരത്രിക ചിന്ത ഉണര്‍ത്തി വിടുന്നതുമായ ആത്മീയോപദേശങ്ങള്‍ തുടങ്ങിയവയാണവ,. എന്നാല്‍ ഇതിനോടനുബന്ധിച്ച് നടത്തുന്ന വിനോദങ്ങളുടെ കാര്യത്തില്‍ ഇങ്ങനെ പറയാം. നബിദിനത്തിലെ സന്തോഷം പ്രകടമാകുന്ന നിലക്കുള്ളതും അനുവദിക്കപ്പെട്ടതുമായ കാര്യങ്ങള്‍ ചെയ്യുന്നത് വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയത് തടയണം, ഇമാം സുയൂത്വി(റ)യില്‍ നിന്ന് ഇസ്മാഈല്‍ ഹിഖി (റ) പറഞ്ഞിരിക്കുന്നു: “നബി (സ്വ) യുടെ ജന്മദിനത്തില്‍ നന്ദി പ്രകടനം നമുക്ക് സുന്നത്താണ്” (റൂഹുല്‍ ബയാന്‍, വാ:9 പേജ് 56).
ഇസ്മാഈലുല്‍ ഹിഖി (റ) തന്നെ ഇബ്നു ഹജറില്‍ ഹൈതമിയില്‍ നിന്നുദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. നബിദിനാഘോഷവും അതിനു വേണ്ടി മാത്രം ജനങ്ങള്‍ സംഘടിക്കലും നല്ല ആചാരമാണ് (റൂഹുല്‍ ബയാന്‍ വാ: 9, പേജ് 94).
ഇമാം നവവി (റ) യുടെ ഉസ്താദ് അബൂശാമഃ (റ) പറയുന്നു. നബി (സ്വ) യുടെ ജന്മദിനത്തില്‍ ചെയ്യുന്ന സല്‍ക്കര്‍മങ്ങള്‍, ദാനധര്‍മ്മങ്ങള്‍, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പദ്രായങ്ങളില്‍ പെട്ടതാണ്. കാരണം അതില്‍ പാവട്ടെവര്‍ക്ക് ഗുണം ചെയ്യലോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബി (സ്വ) യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കുന്നുവെന്നതാണ്. ലോകത്തിനാകെയും അനുഗ്രഹമായി അയക്കപ്പെട്ട നബി (സ്വ) യുടെ ജനന്മനദിനത്തില്‍ അല്ലാഹുവിനോടുള്ള നന്ദിപ്രകാശത്തെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അറിയിക്കുന്നു (അല്‍ ബാഇസ് പേജ് : 23).
ഇമാം ശൈബാനി (റ) പറയുന്നു: നബി(സ്വ)ജനിച്ച ദിവസം ആഘോഷിക്കപ്പെടാന്‍ ഏറ്റവും അര്‍ഹമാണ് (ഹദാഇഖുല്‍ അന്‍വാര്‍ 1/19).

ഇസ്‌ലാം ശാന്തിമാര്‍ഗ്ഗം

   ഇസ്‌ലാം ശാന്തിമാര്‍ഗ്ഗം

പൊതുവില്‍ ഒരു തെററിദ്ധാരണയുണ്ട് മതാനുയായികള്‍ക്ക് ജീവിതം ആസ്വദിക്കാനവസരമില്ലെന്ന്. ദൈവത്തെയും ദൈവിക മാര്‍ഗ്ഗദര്‍ശനത്തെയും അവഗണിച്ച് ദേഹേച്ഛകള്‍ക്കനുസരിച്ച് ജീവിക്കുന്നവരാണ് ജീവിതം ആസ്വദിക്കുന്നതെന്ന്. അഥവാ ജീവിതം ആസ്വദിക്കണമെങ്കില്‍ മതനിയമങ്ങളും ചിട്ടകളും അവഗണിച്ചു ജീവിക്കണമെന്ന്. ഇതെത്രമാത്രം വസ്തുനിഷ്ഠമാണ് എന്ന് പലരും പരിശോധിക്കാന്‍ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. മനഃശ്ശാന്തി ഈശ്വരവിശ്വാസിയായാലും മത നിഷേധിയായാലും ഏവരും ആഗ്രഹിക്കുന്നത് മനഃശ്ശാ ന്തിയാണ്. അശാന്തി ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ, ശാന്തി എങ്ങനെ ലഭിക്കും? ചിന്തിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍ അഭിമുഖീകരിക്കുന്ന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം ലഭിക്കുമ്പോഴേ മനഃശ്ശാന്തി ലഭിക്കൂ. ജീവിതത്തിന്റെ അര്‍ഥമെന്താണ്? ലക്ഷ്യമെന്താണ്? താനെവിടെ നിന്നു വന്നു? മരണശേഷം എങ്ങോട്ടു പോകും? താനും ദൈവവുമായുള്ള ബന്ധമെന്താണ് ? താനും മററു മനുഷ്യരുമായുള്ള ബന്ധമെന്താണ്? മരണശേഷം ജീവിതമുണ്ടോ? എന്താണ് ശരി? എന്താണ് തെറ്റ്? ഇതുപോലുള്ള ചോദ്യങ്ങള്‍ ചിന്തിക്കുന്ന മനുഷ്യനെ അലട്ടുന്നു. ഇതിനു തൃപ്തികരമായ ഉത്തരം മതനിഷേധികള്‍ക്കു ലഭിക്കുന്നില്ല. ഖുര്‍ആന്‍ അംഗീകരിക്കുന്നവര്‍ക്കേ ഉത്തരം ലഭിക്കൂ. ”അറിയുക ദൈവസ്മരണ കൊ് മനുഷ്യമനസ്സുകള്‍ ശാന്തമാകുന്നു” (ഖുര്‍ആന്‍). മാത്രമല്ല, ഈ ലോകത്ത് പല അനീതികളും നടക്കുന്നു. അതൊന്നും ഇവിടെ പരിഹരിക്കപ്പെടുന്നില്ല. ചിന്തിക്കുന്ന മനുഷ്യനെ അസ്വസ്ഥനാക്കാന്‍ ഇതുതന്നെ മതി. മരണാനന്തരജീവിതമുണ്ടെന്നും അവിടെ വെച്ച് ഈ ലോകത്തിലെ കര്‍മ്മങ്ങള്‍ക്ക് യോജിച്ച പ്രതിഫലം (സ്വര്‍ഗ്ഗവും, നരകവും) ലഭിക്കുമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. അതു നമുക്ക് ആശ്വാസം നല്കുന്നു. ഇത്തരം മതാധ്യാപനങ്ങളുടെ അഭാവത്തില്‍ ജീവിതം ഒരു വിഡ്ഢി പറഞ്ഞ കടങ്കഥയായി മാറുന്നു. ഞാന്‍ ജനിച്ചുപോയതില്‍ ദുഃഖിക്കുന്നു എന്നായിരിക്കും പലരുടേയും പ്രതികരണം. മദ്യവും മദിരാക്ഷിയും മുസ്‌ലിമും അമുസ്‌ലിമും തമ്മില്‍ ഭൗതിക സുഖാനുഭവങ്ങളിലുള്ള പ്രധാന വ്യത്യാസം മുസ്‌ലിംകള്‍ മദ്യപിക്കുകയും വ്യഭിചരിക്കുകയുമില്ല എന്നതാണ്. അതുകൊണ്ടവര്‍ക്ക് ജീവിതം ആസ്വദിക്കാന്‍ കഴിയുന്നില്ല എന്നാണ് മദ്യപാനികളും വ്യഭിചാരികളും കരുതുന്നത്. എന്നാല്‍ അവരെ അസ്വസ്ഥതയും ഇച്ഛാഭംഗവും നിരാശയുമാണ് കാത്തിരിക്കുന്നത് എന്നവര്‍ മനസ്സിലാക്കുന്നില്ല. മനഃസുഖം കിട്ടാനാണ് മദ്യപാനം തുടങ്ങുന്നതെന്നാണ് വെയ്പ്. എന്നാല്‍ കുറച്ചുകഴിഞ്ഞാല്‍ മദ്യം ലഭിച്ചില്ലെങ്കില്‍ മനസ്സമാധാനമില്ലാത്ത അവസ്ഥ വരുന്നു. മനസ്സമാധാനം കിട്ടണമെങ്കില്‍ മദ്യം കഴിക്കണമെന്ന അവസ്ഥയാണ് അടുത്തഘട്ടം. നാഡികളും ശരീരവും തളരുന്നു. ഉത്തേജനവും ഉന്മേഷവും ലഭിക്കണമെങ്കില്‍ മദ്യം അകത്തുചെല്ലണമെന്ന അവസ്ഥയാണ് പിന്നീടുണ്ടാകുന്നത്. അല്ലാത്തപ്പോഴെല്ലാം അലസതയും അസ്വസ്ഥതയും അനുഭവപ്പെടുന്നു. ഒടുവില്‍ കുടുംബത്തിനും സമൂഹത്തിനും അവര്‍ക്കു തന്നെയും ഭാരമാവുന്നു. കുററകൃത്യങ്ങള്‍ വര്‍ദ്ധിക്കാനും മദ്യപാനം ഇടവരുത്തുന്നു. മദിരാക്ഷികളുമൊത്തുള്ള സല്ലാപത്തിന്റെയും അവ സ്ഥ മറെറാന്നല്ല. പ്രായമാകുന്തോറും ലൈംഗികാസക്തിയും ശേഷിയും കുറയും. അ പ്പോള്‍ കടുത്ത നിരാശയും ഇച്ഛാഭംഗവും അനുഭവപ്പെടും. അഴിഞ്ഞാടി ജീവിക്കുന്ന വ്യക്തികള്‍ക്ക് കുറച്ചുകഴിയുമ്പോള്‍ ലൈംഗിക ഉത്തേജനം ലഭിക്കാതാകും. നഗ്നത സദാ കാണുന്നവരുടെ മനസ്സില്‍ നഗ്ന ദൃശ്യങ്ങള്‍ക്ക് ഉത്തേജനം സൃഷ്ടിക്കാനാകാതെ വരും. കണ്ട സ്ത്രീകളുടെ കൂടെയൊക്കെ പോകുന്നവര്‍ക്ക് സ്വന്തം ഭാര്യയെ കാണുമ്പോള്‍ ലൈംഗികാസക്തി തോന്നുന്നില്ല. അതുകൊണ്ട് തന്നെ ലൈംഗികാസ്വാദ്യതയും കുറയുന്നു. നേരെ മറിച്ച് കണ്ണുകളെ സൂക്ഷിക്കുന്ന മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ ഇണയെ കാണുമ്പോള്‍, ഇണയുമായി ഒന്നിച്ചാ കുമ്പോള്‍ ലൈംഗികാസക്തി ഉളവാകുന്നു. ലൈംഗികത കൂടുതലായി ആസ്വദിക്കാന്‍ കഴിയുന്നത് ദൃഷ്ടികള്‍ താഴ്ത്തുകയും പാതിവ്രത്യം സൂക്ഷിക്കുകയും ചെയ്യുന്ന മുസ്‌ലിം സ്ത്രീപുരുഷന്മാര്‍ക്കാണ് എന്നു കാണാം. ഈമാനിന്റെ രുചി ആര് അല്ലാഹുവിനെ ആരാധ്യനായും മുഹമ്മദ് നബിയെ ദൈവദൂതനായും ഇസ്‌ലാമിനെ (ജീവിതവ്യവസ്ഥയായും) തൃപ്തിപ്പെട്ടുവോ അവന്‍ ഈമാനിന്റെ രുചി ആസ്വദിച്ചുവെന്ന് നബി (സ്വ) പറഞ്ഞിട്ടു്. അതെ, ഈമാനിനു രുചിയുണ്ട്. സത്യവിശ്വാസം കൈക്കൊള്ളാ ത്തവര്‍ക്ക് അല്ലാഹുവിനെ പൂര്‍ണ്ണ ആരാധ്യനായി തൃപ്തിപ്പെടാത്തവര്‍ക്ക്, മുഹമ്മദ് നബിയെ മാതൃകയാക്കാത്തവര്‍ക്ക് ഈമാനിന്റെ രുചി ആസ്വദിക്കാനാവില്ല. ജീവിതത്തിലെ ആ ആത്മീയാ നുഭൂതി ആസ്വദിക്കാനവസരം ലഭിക്കാത്ത നിര്‍ഭാഗ്യവാന്മാര്‍ ജീവിത സുഖത്തിന്റെ ഒരു വലിയ ഭാഗം നഷ്ടപ്പെടുത്തുന്നവരാണ്. മതനിഷേധികള്‍ ഒരുപക്ഷേ, സത്യവിശ്വാസത്തിന് ആസ്വാദ്യതയില്ല, രുചിയില്ല എന്നു പറഞ്ഞേക്കാം. കാരണം അവരത് അനുഭവിച്ചിട്ടില്ല. ആത്മാവിന് രോഗം ബാധിച്ചവര്‍ക്ക് സത്യവിശ്വാസത്തിന്റെ രുചി ആസ്വദിക്കാനാവില്ല. അതുകൊണ്ട് അങ്ങനെയൊരു ആസ്വാദനം ഇല്ലെന്നുവരില്ല. സുഖമായി ഉറങ്ങാം മുസ്‌ലിമിന് സുഖമായി ഉറങ്ങാന്‍ കഴിയും. അവന് ആരെയും ഒന്നിനെയും ഭയപ്പെടാനില്ല. ഖുല്‍ അഊദുബിറബ്ബില്‍ ഫലഖ്, മിന്‍ ശര്‍റി മാ ഖലഖ് (പ്രഭാതത്തിന്റെ നാഥനില്‍ ഞാന്‍ അഭയം തേടുന്നു. അവന്‍ (ദൈവം) സൃഷ്ടിച്ച എല്ലാററിന്റെയും ഉപദ്രവത്തില്‍ നിന്നും) എന്നു പ്രഖ്യാപിക്കാനാണ് വിശ്വാസി ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നത്. ദൈവം സൃഷ്ടിക്കാത്ത ഒന്നും ഈ ലോകത്തില്ല. സാമ്പത്തിക നഷ്ടം അവന്‍ ഭയപ്പെടുന്നില്ല. ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ തന്നെ അതു ബാധിക്കുമെന്ന് അവന്‍ ഭയപ്പെടുന്നുമില്ല. അല്ലാഹുവാണ് എല്ലാം നല്കുന്നവന്‍ എന്നാണവന്റെ വിശ്വാസം. ലോകത്തുള്ളവരെല്ലാം വിചാരിച്ചാലും അല്ലാഹു ഉദ്ദേശിച്ചില്ലെങ്കില്‍ ഒരാള്‍ക്കും ഒരു ഉപദ്രവമോ ഉപകാരമോ ചെയ്യാന്‍ കഴിയില്ല എന്നവന്‍ ഉറച്ചു വിശ്വസിക്കുന്നു. നന്മയും തിന്‍മയും അല്ലാഹുവില്‍ നിന്നു മാത്രമാണെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് ഭരണകൂടത്തെയോ സാമ്പത്തിക നഷ്ടത്തെയോ അസൂയക്കാരെയോ ശകുനത്തെയോ ഒന്നും ഭയപ്പെടാനില്ല. മുസ്‌ലിമല്ലാത്ത ഒരാള്‍ക്ക് എല്ലാററിനെയും ഭയമായിരിക്കും. ഭയത്തിന്റെ അന്തരീക്ഷത്തിലാണവര്‍ എപ്പോഴും. അത്തരം എല്ലാ ഭയങ്ങളില്‍ നിന്നും ഇസ്‌ലാം മനുഷ്യനെ മോചിപ്പിക്കുന്നു. നിര്‍ഭയനായി ജീവിക്കുന്ന ഒരാള്‍ക്കല്ലേ യഥാര്‍ത്ഥ ജീവിതാസ്വാദനമുള്ളൂ. മററുള്ളവര്‍ ജീവിയ്ക്കുകയല്ല മരിക്കുകയാണ് ചെയ്യുന്നത്. എലിയോട്ടം ഒരു എലിയെ റൂമിലിട്ടാല്‍ അതു നിരന്തരം ഓടിക്കൊണ്ടിരിക്കും. ഭൗതിക ജീവിതത്തിന് പ്രാധാന്യം കല്പിക്കുന്നവര്‍ ഒരുതരം എലിയോട്ടത്തിലാണ്. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള നെട്ടോട്ടത്തില്‍ അവര്‍ക്ക് ഒന്നിനും സമയം ലഭിക്കുകയില്ല. അവര്‍ യഥാര്‍ഥത്തില്‍ ജീവിക്കുന്നില്ല. അവര്‍ക്ക് ജീവിതം ആസ്വദിക്കാന്‍ കഴിയില്ല. അവര്‍ ജീവിച്ചിരിക്കുന്നുവെങ്കിലും ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി മരിച്ചു പണിയെടുക്കുകയാണ്. ഗുണകാംക്ഷ മതം എന്നാല്‍ ഗുണകാംക്ഷയാണ് എന്നാണ് നബി (സ്വ) പഠിപ്പിച്ചത്. മററുള്ളവര്‍ നന്നായി കാണാനുള്ള മനസ്സ്. മററുള്ളവര്‍ക്ക് നന്മ ലഭിച്ചാല്‍ നമുക്ക് സന്തോഷിക്കാന്‍ കഴിയുമെങ്കില്‍ നമുക്കെപ്പോഴും സന്തോഷിക്കാന്‍ അവസരം ലഭിക്കും. വിരസതയ്ക്കു വിരാമം നല്ല ഉദ്ദേശ്യത്തോടെ ഒരു മരം നട്ടിട്ട് അതിലുണ്ടാവുന്ന ഫലം കള്ളന്‍ കട്ടുകൊണ്ടുപോയാലും പക്ഷിമൃഗാദികള്‍ തിന്നുപോയാലും അതു നട്ടവനത് ധര്‍മ്മമാണെന്നാണല്ലോ നബി പഠിപ്പിച്ചത്. മററുള്ളവര്‍ക്ക് വേണ്ടി എന്തു ചെയ്താലും നന്മ ലഭിക്കുന്നുവെന്ന് വിശ്വാസമുള്ളയാള്‍ക്ക് അല്ലാഹുവിന്റെ സൃഷ്ടികളെ സേവിക്കാന്‍ താല്പര്യമുണ്ടാകും. അവന് എന്നും പ്രവര്‍ത്തിക്കാനുണ്ടാകും. ജീവിതം വിരസമാവില്ല. സുരക്ഷിതത്വം ദൈവവുമായി ബന്ധം സ്ഥാപിക്കുന്നതോടെ മനുഷ്യന് സുരക്ഷിതത്വം അനുഭവപ്പെടും. പിന്നീടവന്‍ ഒരിക്കലും ഒററപ്പെടുന്നില്ല. ദൈവം തന്നെ സ്‌നേഹിക്കുന്നു എന്നവന്‍ തിരിച്ചറിയുമ്പോള്‍ ദൈവസാമീപ്യം അനുഭവിക്കുമ്പോള്‍ അവനു മാനസിക സന്തോഷം ഉണ്ടാകും. ഈ സന്തോഷം മുസ്‌ലിംകള്‍ക്ക് മാത്രം ലഭിച്ചാല്‍ പോര. എല്ലാവര്‍ക്കും ലഭിക്കണം. നബി(സ്വ) യെ ലോകങ്ങള്‍ക്കുള്ള അനുഗ്രഹം ആയാണല്ലോ അല്ലാഹു അയച്ചത്. ഇസ്‌ലാം എന്നു പറഞ്ഞാല്‍ ശാന്തിമാര്‍ഗ്ഗം എന്നാണല്ലോ അര്‍ഥം. എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നതാണ് ശാന്തി. ശാന്തി തേടുന്ന മനുഷ്യസഹോദരങ്ങള്‍ക്ക് ശാന്തിമാര്‍ഗ്ഗം അതുകണ്ടെത്തിയവര്‍ കാണിച്ചുകൊടുക്കേതു്. ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ നമുക്ക് പരിശ്രമിക്കാം. ഭൗതികതയുടെയും ആത്മീയതയുടേയും സമന്വയം നബി (സ്വ) യാണ് മനുഷ്യന് മാതൃക. പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയു് എന്നാണ് അല്ലാഹു മനുഷ്യനെ ഖുര്‍ആനിലൂടെ അറിയിച്ചത്. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് ഈ ലോകത്തും പരലോകത്തും നന്മ തരണമേയെന്ന് പ്രാര്‍ഥിക്കാനാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇവിടെ ആദ്യം പറഞ്ഞത് ഈ ലോകത്ത് നന്മ നല്കാനാണ്. ഒരിക്കല്‍ മുഹമ്മദ് നബി (സ്വ) മരണാനന്തര ജീവിതത്തിലെ രക്ഷാശിക്ഷകളെപ്പററി ഒരു പ്രസംഗം ചെയ്തു. അതുകേട്ട ചില അനുയായികള്‍ക്ക് പരലോകവിജയം എങ്ങനെയും നേടിയെടുക്കണമെന്നും അതിന്നു ജീവിതം കുറേക്കൂടി മെച്ചപ്പെടുത്തണമെന്നും തോന്നി. അവരിലൊരാള്‍ പറഞ്ഞു: ‘ഞാനിനി എല്ലാ ദിവസവും രാത്രി മുഴുവന്‍ നിസ്‌കരിക്കും’. മറെറാരാള്‍ പറഞ്ഞു: ‘ഞാനിനി എന്നും വ്രതം അനുഷ്ഠിക്കും’. മറെറാരാള്‍ പറഞ്ഞു: ഭാര്യയുമായി ഞാന്‍ വിട്ടുനില്‍ക്കും. ലൈംഗികസുഖം അനുഭവിക്കുകയില്ല. അവര്‍ ആ തീരുമാനത്തെക്കുറിച്ച് അറിയിക്കാന്‍ നബി (സ്വ) യുടെ വീട്ടില്‍ പോയി. അപ്പോള്‍ നബി അവിടെ ഉണ്ടായിരുന്നില്ല. അവര്‍ നബി (സ്വ) യുടെ ഭാര്യ ആയിശയോട് വിവരം പറഞ്ഞു. നബി (സ്വ) വന്നപ്പോള്‍ ആയിശ അവര്‍ വന്ന വിവരം നബിയെ അറിയിച്ചു. നബി അവരെ വിളിച്ചുവരുത്തി പറഞ്ഞു. ”ഞാന്‍ കുറച്ചു ഉറങ്ങി എഴുന്നേററു നിസ്‌കരിക്കും. ഞാന്‍ ചില ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കും. ചില ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കില്ല. ഞാന്‍ ഭാര്യയുമൊത്ത് ജീവിക്കുന്നു. ഇതാണ് എന്റെ മാര്‍ഗ്ഗം. ഇതല്ലാത്ത മറെറാരു ജീവിതശൈലിയാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ നിങ്ങള്‍ എന്റെ അനുയായികളില്‍ പെട്ടവരല്ല”. ഈ ലോകത്ത് അല്ലാഹു മനുഷ്യന് നല്‍കിയ ജീവിത സുഖസൗകര്യങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള ഒരു ജീവിതവീക്ഷണം നബി (സ്വ) പഠിപ്പിച്ചിട്ടില്ല. ”അല്ലാഹുവിന്റെ അടിമകള്‍ക്ക് അല്ലാഹു നല്‍കിയ സുഖസൗകര്യങ്ങള്‍ ആരാണ് അവര്‍ക്ക് നിഷേധിക്കുന്നത്” എന്നാണ് ഖുര്‍ആനിന്റെ ചോദ്യം. നബി (സ്വ) പറഞ്ഞു: ”ഈലോകം മുഴുവന്‍ ആസ്വാദിക്കാനുള്ളതാണ്. ഇഹത്തിലെ ഏററവും നല്ല അനുഭവം നല്ല സ്ത്രീയത്രെ” (മുസ്‌ലീം) . നബി(സ്വ) ജീവിതാസ്വാദനത്തോട് നിഷേധാത്മക സമീപനം കൈക്കൊണ്ടിട്ടില്ല. ആയിശ (റ) പറയുന്നു: ”ഞാനും കുറെ പെണ്‍കുട്ടികളും കൂടി നബി (സ്വ) യുടെ സാന്നിധ്യത്തില്‍ കളിക്കാറുണ്ടായിരുന്നു. എനിയ്ക്കു ചില കളിത്തോഴിമാര്‍ ഉണ്ടായിരുന്നു. നബി (സ്വ) കടന്നുവരുമ്പോള്‍ അവര്‍ എഴുന്നേററുപോയാല്‍ അവിടുന്ന് അവരെ എന്റടുത്തേക്കുതന്നെ തിരികെ വരുത്തുകയും അങ്ങനെ ഞങ്ങള്‍ കളി തുടരുകയും ചെയ്യും” (ബുഖാരി, മുസ്‌ലിം) . ആയിശയെ നബി വളരെ ചെറുപ്രായത്തിലാണല്ലോ വിവാഹം കഴിച്ചത്. അവരുടെ കളിപ്രായം മനസ്സിലാക്കിയാണ് നബി (സ്വ) പെരുമാറിയത്. ആയിശ (റ) പറയുന്നു: ”അല്ലാഹുവാണെ ഞാന്‍ അനുഭവിച്ച ഒരു കാര്യമാണ് പറയുന്നത്. അബ്‌സീനിയക്കാര്‍ പള്ളിയില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ നബി (സ്വ) എന്റെ മുറിയുടെ വാതില്‍ക്കല്‍ നിന്ന് അവിടുത്തെ തട്ടംകൊണ്ട് എനിക്കു മറയിട്ടുതരികയുായി. അവിടുത്തെ ചുമലിനും ചെവിയ്ക്കുമിടയിലൂടെയാണ് ഞാന്‍ അവരുടെ കളി കുകൊണ്ടിരുന്നത്. എനിയ്ക്ക് കളിക് മതിയാവുമ്പോള്‍ ഞാന്‍ കാണല്‍ നിര്‍ത്തിക്കൊള്ളട്ടെ എന്ന ഭാവത്തില്‍ അവിടുന്ന് എനിയ്ക്കുവേണ്ടി അങ്ങനെ നിന്നുതന്നു. അതുകൊണ്ട് വിനോദത്തില്‍ താല്‍പര്യമുള്ള ചെറുപ്പക്കാരി പെണ്‍കുട്ടികളുടെ മനഃസ്ഥിതി നിങ്ങള്‍ കണക്കിലെടുക്കുക” (ബുഖാരി, മുസ്‌ലീം) . ആയിശ (റ) പറയുന്നു: ”ഒരിക്കല്‍ ഞാനും നബി (സ്വ) യും ഒരു യാത്രക്കിടയില്‍ ഓട്ടമത്സരം നടത്തി. ഞാന്‍ ഓടി നബി (സ്വ) യെ തോല്‍പിച്ചു. എന്നാല്‍ എനിയ്ക്കു തടികൂടിയപ്പോള്‍ മറെറാരിക്കല്‍ ഞാനും നബിയും മത്സരിച്ചോടിയതില്‍ നബി (സ്വ) എന്നെ തോല്‍പിക്കുകയാണുായത്. അവിടുന്ന് പറഞ്ഞു. ഇത് അന്ന് എന്നെ തോല്‍പിച്ചതിനു പകരമാണ്” (അബുദാവൂദ്) . നബി (സ്വ) തമാശ പറയുകയും കൂട്ടുകാരോടൊപ്പം ചിരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരിക്കല്‍ നബിയും കൂട്ടുകാരും ഈത്തപ്പഴം തിന്നുകൊണ്ടിരുന്നപ്പോള്‍ അലി (റ) ഈത്തപ്പഴം തിന്ന കുരു നബിയുടെ കുരുക്കളോടൊപ്പം ഇട്ടുകൊണ്ടിരുന്നു. കുറച്ചുകm ഴിഞ്ഞ് അലി (റ) പറഞ്ഞു. ‘നബി എത്രമാത്രം ഈത്തപ്പഴമാണ് തിന്നുന്നത്. കുരുക്കളുടെ കൂട്ടം കണ്ടില്ലേ’ ? ഉടനെ നബി പ്രതികരിച്ചു. ‘അലി കുരുവും കൂടിയാണ് തിന്നുന്നതല്ലേ. നിങ്ങളുടെ മുന്നില്‍ കുരു കാണുന്നില്ലല്ലോ’. ഒരിക്കല്‍ നബി (സ്വ) യോട് ഒരു വൃദ്ധ ചോദിച്ചു: ‘നബിയേ, ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ ? നബി പറഞ്ഞു: വൃദ്ധകളൊന്നും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കില്ല. ഇതുകേട്ട് വൃദ്ധ നിലവിളിക്കാന്‍ തുടങ്ങി. ഉടനെ നബി പറഞ്ഞു: നല്ല സുന്ദരിയായ യുവതികളായിട്ടായിരിക്കും അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകുക. അപ്പോള്‍ വൃദ്ധ പുഞ്ചിരിച്ചു. പുഞ്ചിരി ധര്‍മ്മമാണെന്ന് നബി ഉപദേശിച്ചു. പരസ്പരം സല്‍ക്കരിക്കാന്‍ നബി (സ്വ) പ്രോത്സാഹിപ്പിച്ചു. സന്തോഷപ്രദമായ, ആസ്വാദ്യകരമായ ഒരു ജീവിതാന്തരീക്ഷം സൃഷ് ടിക്കാന്‍ സഹായകമായ കാര്യങ്ങളാണല്ലോ ഇവയെല്ലാം.