Wednesday, September 5, 2012

വക്കം മൗലവിയും മന്ത്രിച്ചൂദി


ഫ്സാദീ പ്രസ്ഥാനത്തിന്റെ കന്നിമൂലക്കല്ലാണ്  വക്കം മൗലവി. സ്വാതന്ത്രസമരം,പത്രപ്രവര്‍ത്തനം തുടങ്ങി ചില പകിടകളികളില്‍ പെട്ട് ഇപ്പോഴും ഓര്‍മിക്കപ്പെടുന്ന മൗലവിയെ പ്രസ്ഥാനത്തിന്‍റെ ആത്മാവായിതന്നെ  ആധുനികാനുയായികള്‍ പരിഗണിച്ചുവരുന്നു.  പക്ഷേ  ഒരു കുഴപ്പം മന്ത്രിച്ചൂതി തനി മുശ്രിക്കായി കൊണ്ടായിരുന്നു അദ്ദേഹം നാടുനീങ്ങിയത്‌.ജീവചരിത്രകാരന്‍ ഹാജി എം. മുഹമ്മദ്‌ കണ്ണ്  മൗലവിയുടെ ദിനചര്യ വിശദീകരിക്കുന്നത് ഇപ്രകാരം "കാലത്ത് ആറര മണിയോടെ ശയ്യാമുറി തുറന്ന് മൗലവിപുറത്ത് വരും. അപ്പോള്‍ സ്വദേശികളും വിദേശികളുമായ  നാനാജാതി മതസ്ഥര്‍  ആബാലവൃദ്ധം വീടിന് പുറത്ത് കാത്തുനില്‍പ്പുണ്ടാവും. എലി,പൂച്ച,ചിലന്തി,പഴുതാര,പേപ്പെട്ടി,പാമ്പ്  ഇവയിലേതെങ്കിലും കടിച്ചവരായിരിക്കും അവര്‍. അവര്‍ക്കെല്ലാം ഗ്ലാസില്‍ ശുദ്ധജലം "ഊതിക്കൊടുക്കുക" അതിരാവിലേയുള്ള ഒരു പ്രധാനപരിപാടിയാണ് "വിശുദ്ധ ഖുര്‍ആന്‍ സൂറകള്‍ ഓതിഊതിക്കൊടുക്കുകയാണ് പതിവ്‌" (വക്കം മൗലവിയും നവോത്ഥാന നായകന്മാരും. പേ-75)  മറ്റൊരു പ്രാചീന നായകന്‍ കെ.എം മൗലവിയും  മന്ത്രിച്ചൂതുന്നത് ന്യായീകരിച്ചു എഴുതീട്ടുണ്ട്(കെ.എം. മൗലവിയുടെ ഫത്‌വകള്‍പേ-16)

        എന്തു പറയുന്നു? മന്ത്രം ചെയ്ത് ബഹുദൈവാരാധകരായ ഒരു പരമ്പരയില്‍ പിറന്ന നവമുജാഹിദുകളുടെഇസ്ലാം  എത്ര വിശുദ്ധമായിരിക്കുമെന്നുക്കൂടി ആലോചിക്കുക. ഒന്നുകില്‍ വക്കം, കെ.എം  തുടങ്ങിയ മന്ത്രിച്ചൂത്തുകാരായ പൂര്‍വ്വികരെ പിണ്ഡംവെച്ച് മതത്തില്‍നിന്നും പുറത്താക്കുക; അല്ലെങ്കില്‍ അവരൊക്കെ ചെയ്തു വന്നിരുന്ന മന്ത്രപ്പണി മതവിരുദ്ധമല്ലെന്ന് സമ്മതിക്കുക.മറ്റൊരു മാര്‍ഗം മുജാഹിദുകള്‍ക്ക് അനുവര്‍ത്തിക്കാനില്ല. രണ്ടിലോരോന്നും വിത്യസ്ഥരൂപത്ത്തില്‍ അവരുടെ ശവക്കുഴി കീറുമെന്നു പരത്തിപ്പറയെണ്ടാതുണ്ടോ? ശിര്‍ക്ക് കുറഞ്ഞു സമൂഹത്തെ നിഗ്രഹിക്കാന്‍ വന്നവര്‍ ശിര്‍ക്കിന്‍ കയത്തില്‍ മുങ്ങിച്ചത്ത് ദുര്‍ഗന്ധം പരത്തുന്നത് സഹിച്ച് കൊടുക്കാതെ  എന്തുചെയ്യും..    


കണ്ടവര്‍  മാറി നില്‍ക്കുക

കേട്ട മൗലവി പറയട്ടെ


ഉമര്‍ മൗലവി കേരളത്തിന്‌ നല്‍കിയ സംഭാവനകള്‍ എന്താണെന്ന് കൂടുതല്‍ ആലോചിക്കാതെ ഒരു ശരാശരി മലയാളിക്ക് അറിയാം. നിരവധി മു'അമിനുകളെ  പലവിധ സ്വയംകൃത ന്യായങ്ങള്‍ കണ്ടെത്തി മുശ്രിക്കുകളാക്കിഎടുത്തു എന്നത് തന്നെ!  പാവപ്പെട്ട മുസ്ലിംകള്‍ക്ക്നേരെ മാത്രമല്ല അയാളുടെ ശിര്‍ക്ക്‌ വണ്ടി പാഞ്ഞുകയറിയത്. പ്രസ്ഥാനത്തിന്വേണ്ടി ജീവിതം സമര്‍പ്പിച്ച ഉപരിസൂചിത മൗലവിമാര്‍ക്കും ഉമര്‍ മൗലവിയുടെ കാര്‍ക്കിച്ചുതുപ്പലേറ്റു.   അദ്ദേഹം എഴുതി "ഇതുപോലത്തെ ഉറുക്ക് കെട്ടല്‍ ശിര്‍ക്കാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. സഹായം തേടുക എന്നാ ശിര്‍ക്കിന്റെ  അടിസ്ഥാന കാരണം അതിലുണ്ട്. ഇതിനുപുറമേ  അദൃശ്യവും അഭൗതികാവുമായ മാര്‍ഗത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ഉറുക്കിന് എന്തോ കഴിവുണ്ടെന്ന് കരുതപ്പെടുന്നു. അതിനോട് ഒരു ഭക്തിയും ബഹുമാനവും വന്നുകൂടുന്നു. അതുതന്നെയാണ്  ആരാധന. (ഫാത്തിഹയുടെ തീരത്ത്. പേ-54)
     അല്ലഹുവിനപ്പുറം മറ്റു പലരെയും ആരാധിക്കുന്നവരായിരുന്നു മുജാഹിദ്‌ നേതാക്കള്‍ എന്ന് സാരം. മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ലത്തെ ശരിക്കും ദിക്ര്‍, ഖുര്‍ആന്‍ കൊണ്ടായിരുന്നു  വക്കം, കെ.എം  മൗലവിമാരുടെ മന്ത്രകര്‍മ്മം എന്ന് ന്യായീകരിച്ചാല്‍ പോലും  അത് ശിര്‍ക്കില്‍ നിന്നും രക്ഷപ്പെടില്ലന്നായിരുന്നു ഉമര്‍ മൗലവിയുടെ ന്യായം.     "ഇവിടെ നമ്മുടെ മുസ്ലിയാക്കള്‍ ജിന്നിനെയും  ശൈത്താനെയും സഹായം തേടുക എന്ന ശിര്‍ക്കിന്റെ ചുവയില്ലാതെ   അല്ലാഹുവിനോട് മാത്രം സഹായം തേടിക്കൊണ്ടും  ഖുര്‍ആന്‍  ആയത്തുകളും ശരിയായ പ്രാര്‍ഥനകളും ഉപയോഗിച്ച് കൊണ്ടും മന്ത്രിക്കുന്നതും ഉറുക്കെഴുതി കെട്ടുന്നതും എഴുതി കുടിക്കുന്നതും തെറ്റല്ല എന്ന് വാദിക്കുന്നവര്‍ ഉണ്ട്.  ഇവര്‍ക്ക് ആരു കാണിച്ചു  ഈ മാതൃക?  (ഫാത്തിഹയുടെ തീരത്ത്. പേ-92)
       ഒരു തകരാറും ഇല്ലെങ്കിലും മന്ത്രിക്കുക എന്ന ഒരു പ്രശ്നം കൊണ്ട് തന്നെ ശിര്‍ക്ക് വരുമെന്നാണ് ഇതിന്‍റെ പൊരുള്‍. അഥവാ    മുജാഹിദ്‌ പൂര്‍വികര്‍ എങ്ങനെ കുതരിമാരിയാലും ബഹുദൈവാരാധകരാകാതിരിക്കില്ലതന്നെ!  മന്ത്രത്തിനും  ഉറുക്കിനും  എവിടന്നാണ് മാത്യക എന്നാണ് മൗലവിയുടെ വന്‍ചോദ്യം.  സത്യസന്തത  തൂക്കി വില്‍ക്കാത്ത മുജാഹിദ്‌കാരാ, നബി(സ) മാത്രുകയുണ്ട്. തിരുസ്വഹാബികളും  താബിഉകളും മാതൃക കാണിക്കുന്നുണ്ട്. പുറമേ  കെ.എം, വക്കം  മൗലവിമാരും    സാക്ഷാല്‍  ഇബ്നു തൈമിയ്യയുമുണ്ട്.ഊതുന്നതും  കെട്ടുന്നതും മാത്രമല്ല  എഴുതിക്കുടിക്കുന്നത് വരെ അദ്ദേഹം പൂര്‍വ്വികവചനങ്ങള്‍  ഉദ്ധരിച്ചു സമര്‍ത്ഥിച്ചതാണല്ലോ. (മജ്മൂഉല്‍ ഫതാവാ 19/65)  ഇനിയും  ആരുടെ  മാതൃകയാണ് മുജാഹിദുകള്‍ക്ക് വേണ്ടത്?     
                                                                                                    ഓസ്കാര്‍ കരീം